ദേശീയപാത 66 ല്‍ എന്‍ട്രിയും എക്സിറ്റുമില്ല; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എങ്ങനെയെത്തും?
സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം ഏറെക്കുറെ അന്തിമഘട്ടത്തിലാണ്. പ്രധാന റീച്ചുകൡലെല്ലാം പണി പൂര്‍ത്തിയായിട്ടുണ്ട്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡുകളുടേയും മറ്റും പണികളാണ് ഇനി കഴിയാനുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പൂര്‍ണമായും ദേശീയപാതല തുറന്ന് കൊടുക്കാനും ഉദ്ഘാടനം നടത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
അതിനിടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം എന്‍ട്രി പോയന്റോ എക്സിറ്റ് പോയന്റോ ഇല്ലാത്തത് വലിയ പരാതികള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ ഭാഗത്തെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയായതിനാല്‍ ഇനിയൊന്നും ചെയ്യാനാകില്ല എന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. ദേശീയപാത 66ല്‍ കോഴിക്കോട് ദിശയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസിലെ കോഹിനൂരില്‍ എക്സിറ്റും ക്യാംപസ് കവാടത്തിനടുത്ത് എന്‍ട്രിയും വേണം എന്നായിരുന്നു ആവശ്യം.

എന്നാല്‍ ഈ ആവശ്യം ദേശീയപാത അതോറ്റി തള്ളി. നിലവില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് ദേശീയപാത 66 വഴി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വരുന്നവര്‍ക്ക് രാമനാട്ടുകര മേല്‍പ്പാലത്തിന് തൊട്ടുമുന്‍പുള്ള എക്സിറ്റ് പോയന്റില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറിയാലേ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് പോകാന്‍ സാധിക്കൂ. അതായത് 8 കിലോമീറ്ററോളം സര്‍വീസ് റോഡിലൂടെ സഞ്ചരിച്ച് വേണം സര്‍വകലാശാലയിലേക്ക് എത്താന്‍.
ഇത് ഒഴിവാക്കാന്‍ ചേലേമ്പ്ര സ്പിന്നിംഗ് മില്‍ അങ്ങാടിക്കടുത്ത് തൃശൂര്‍ ദിശയില്‍ എക്സിറ്റ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാമനാട്ടുകര മേല്‍പ്പാലം കഴിഞ്ഞാല്‍ ദേശീയപാത 66 പോകുന്നത് താഴെക്കൂടേയും സര്‍വീസ് റോഡ് മുകളിലൂടേയുമാണ്. അതിനാല്‍ ഇവിടെ നിന്ന് എക്സിറ്റ് പോയന്റ് കൊടുക്കുന്നത് ശ്രമകരമായിരിക്കും. തൃശൂര്‍ ഭാഗത്ത് നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വരുന്നവര്‍ക്കും എക്സിറ്റ് പോയന്റില്ലാത്തത് ബുദ്ധിമുട്ടാണ്.
ഇവിടേക്ക് ദേശീയപാത വഴി വരുന്നവര്‍ ക്യാംപസില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ പാലക്കലിനടുത്ത ഉറുമി ബസാറിലെ എക്സിറ്റ് വഴി സര്‍വീസ് റോഡില്‍ പ്രവേശിക്കണം. ഇതിന് സാധിക്കാതെ വന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞതിന് ശേഷമുള്ള ചെട്ട്യാര്മാട്ടെ എക്സിറ്റ് പ്രയോജനപ്പെടുത്തി സര്‍വീസ് റോഡില്‍ പ്രവേശിച്ച് കാക്കഞ്ചേരിയിലെത്തണം. കാക്കഞ്ചേരയില്‍ മേല്‍പ്പാലം വഴി ദേശീയപാത ക്രോസ് ചെയ്ത് യൂടേണ്‍ എടുക്കാം.
എന്നിട്ട് തൃശൂര്‍ ദിശയിലേക്കുള്ള പാത വഴിയെത്തി യൂണിവേഴ്സിറ്റി സ്റ്റോപ്പിനരികെയുള്ള മേല്‍പ്പാലം ചുറ്റി എത്തണം. ഇങ്ങനെ വരുമ്പോള്‍ നാല് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വരും. കോഹിനൂരില്‍ എക്സിറ്റും ക്യാംപസ് കവാടത്തില്‍ എന്‍ട്രിയും സ്ഥാപിക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയപാത അതോറിറ്റിയെ സമീപിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ഇത് ഉപകാരപ്രദമാകുമായിരുന്നു.
എന്നാല്‍ ജില്ലാ വികസന സമിതി മുന്‍പാകെയും ദേശീയപാതാ പ്രൊജക്ട് ഡയറക്ടറെ നേരിട്ട് കണ്ടും പി. അബ്ദുല്‍ ഹമീദ് എംഎല്‍എ ബോധ്യപ്പെടുത്തിയെങ്കിലും പ്രായോഗികമല്ലെന്നാണ് ലഭിച്ച മറുപടി. ഹൈവേ സാങ്കേതിക വിദഗ്ധരും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥാന നിര്‍ണയം നടത്തിയാണ് ദേശീയപാതയില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിലേക്ക് എക്സിറ്റും സര്‍വീസ് റോഡില്‍ നിന്ന് എന്‍ട്രിയും നിര്‍മിച്ചത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications