അരൂര്‍-തുറവൂര്‍ ഉയരപ്പാത തുറന്നുകൊടുക്കുന്നു...! നിര്‍മാണം 95% വും പൂര്‍ത്തിയായെന്ന് നിര്‍മാണ കമ്പനി

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് റോഡ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. റോഡിന്റെ നിര്‍മാണം 95 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട് എന്നും അരൂരിലെ പ്രവേശന കവാടത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും എന്നും നിര്‍മാണ കമ്പനി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മഹാരാഷ്ട്ര ആസ്ഥാനമായുള്ള അശോക് ബില്‍ഡ്കോണ്‍ എന്ന കമ്പനിയാണ് നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.

നിര്‍മ്മാണം തുടങ്ങി മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ സിംഗിള്‍-പില്ലര്‍ (മധ്യഭാഗത്ത് തൂണുകളുള്ള) എലിവേറ്റഡ് ഹൈവേ പദ്ധതിയായ ഇതിന് 2,200 കോടി രൂപയാണ് ചെലവ്. അരൂര്‍-തുറവൂര്‍ പാതയിലെ ഗതാഗതക്കുരുക്കിന് ഇതൊരു ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തിലെ ജോലികള്‍ തീര്‍ത്ത് ഡിസംബറിന് മുമ്പ് തന്നെ ഫ്‌ളൈഓവര്‍ ദേശീയപാത അതോറിറ്റി കൈമാറും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

National Highway

തുടക്കത്തില്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.75 കിലോമീറ്റര്‍ നീളമുള്ള പാതയായാണ് ഇത് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, തുറവൂര്‍ ജംഗ്ഷന്‍ മുതല്‍ അലക്കപ്പറമ്പ് വരെയുള്ള ഭാഗം കൂടി ഉള്‍പ്പെടുത്തിയതോടെ ആറ് വരി പാതയുടെ നീളം 13.24 കിലോമീറ്ററായി വര്‍ധിപ്പിച്ചു. കെ സി വേണുഗോപാലിന്റെ ശുപാര്‍ശ പ്രകാരമാണ് ഈ മാറ്റം വരുത്തിയത്. ഫ്‌ളൈഓവറിന്റെ നീളം 210 മീറ്ററും അപ്രോച്ച് റോഡിന്റെ നീളം 280 മീറ്ററും വര്‍ധിപ്പിച്ചു.

അധിക ജോലികളായാണ് ഇവ അനുവദിച്ചത്. ആറ് മാസത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാകും. അധികമായി ഉള്‍പ്പെടുത്തിയ ഭാഗം കൂടി പൂര്‍ത്തിയാകുന്നതോടെ ഹൈവേയുടെ ആകെ നീളം 13.24 കിലോമീറ്ററായും തൂണുകളുടെ എണ്ണം 366 ആയും ഉയരും. ഗതാഗതം മണിക്കൂറുകളോളം ഇഴഞ്ഞുനീങ്ങുന്ന അരൂര്‍-തുറവൂര്‍ പാതയിലെ തിരക്ക് കുറയ്ക്കാന്‍ ഈ എലിവേറ്റഡ് പാത സഹായിക്കുമെന്ന് അരൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഇഷാദ് പറഞ്ഞു.

'നിലവില്‍, തിരക്കുള്ള സമയങ്ങളില്‍ അരൂരില്‍ നിന്ന് തുറവൂരിലേക്കും എറണാകുളത്തേക്കും യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ വേണ്ടിവരാറുണ്ട്. എലിവേറ്റഡ് ഹൈവേ തുറക്കുന്നതോടെ തുറവൂരും എറണാകുളം നഗരവും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ കനത്ത ഗതാഗതക്കുരുക്കുള്ള ദേശീയപാത 66-ലെ ഭാഗങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഇത് വലിയ ആശ്വാസം നല്‍കും,' ഇഷാദ് കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തിലെ അവസാന ഗര്‍ഡറുകളുടെ ഡെക്ക് കോണ്‍ക്രീറ്റിംഗ് സെപ്റ്റംബര്‍ 14-ന് പൂര്‍ത്തിയായി. അരൂര്‍ എആര്‍ റെസിഡന്‍സിക്ക് സമീപമുള്ള 24, 28 തൂണുകള്‍ക്കിടയിലാണ് അവസാനഘട്ട കോണ്‍ക്രീറ്റിംഗ് നടന്നത്. ഇതോടെ, ആദ്യഘട്ടം മുഴുവനായും ഒരു തുടര്‍ച്ചയായ എലിവേറ്റഡ് ഹൈവേയായി (ഉയര്‍ത്തിയ പാത) മാറി എന്ന് അശോക് ബില്‍ഡ്കോണ്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

110 കെവി പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ മാറ്റുന്നതിനും ഉയര്‍ത്തുന്നതിനുമുണ്ടായ കാലതാമസം കാരണം ഈ ഭാഗത്തെ ഗര്‍ഡര്‍ സ്ഥാപിക്കലും ഡെക്ക് കോണ്‍ക്രീറ്റിംഗും വൈകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഓഗസ്റ്റ് ആദ്യവാരത്തില്‍ പവര്‍ ലൈനുകള്‍ ഉയര്‍ത്തിയതോടെ ആ തടസം നീങ്ങി. തുടര്‍ന്ന് സെപ്റ്റംബര്‍ 14-ന് നാല് തൂണുകളെ ബന്ധിപ്പിക്കുന്ന അവസാന ഗര്‍ഡറുകള്‍ സ്ഥാപിച്ചു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma