കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ദേശീയപാത വികസനം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് 13 കേന്ദ്രങ്ങളില്‍ വ്യാപാരികളുടെ ധര്‍ണ

Google Oneindia Malayalam News

കാസര്‍കോട്: ദേശീയപാത വികസനം മൂലം കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് ഷിഫിറ്റിങ് ചാര്‍ജ് ഇനത്തില്‍ ഇപ്പോള്‍ നല്‍കുമെന്ന് പറയുന്ന രണ്ട് ലക്ഷം രൂപ അപര്യാപ്തമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാപാരികള്‍ വികസനത്തിന് എതിരല്ല. എന്നാല്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വസ്തുവിനും കെട്ടിടത്തിനും ഉടമകള്‍ക്ക് നല്‍കുന്നത് പോലെ വാടകക്കാരനും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് മുഖ്യമായ ആവശ്യം.

ട്രാന്‍സ്‌ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്‌റ്റേഷനില്‍? അന്വേഷണം തുടങ്ങിട്രാന്‍സ്‌ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്‌റ്റേഷനില്‍? അന്വേഷണം തുടങ്ങി

ഈ ആവശ്യങ്ങളുന്നയിച്ച് നാളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ ജില്ലയിലെ ദേശീയപാതയോരത്തെ പിലിക്കോട്, നീലേശ്വരം, മാവുങ്കാല്‍, പുല്ലൂര്‍, പൊയിനാച്ചി, ചട്ടഞ്ചാല്‍, ചെര്‍ക്കള, നായന്മാര്‍മൂല, കാസര്‍കോട്, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ 13 യൂണിറ്റുകളില്‍ ധര്‍ണ സമരം സംഘടിപ്പിക്കും. കട നഷ്ടപ്പെടുന്ന വ്യാപാരികളും കുടുംബാഗങ്ങളും തൊഴിലാളികളും യുണിറ്റുകളിലെ പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുക്കും. ദേശീയപാത വികസനത്തില്‍ കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തുക, കട നഷ്ടപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളുക, ഷിഫ്റ്റിങ് ചാര്‍ജിന് പുറമെ കട നടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാര തുക 25 ലക്ഷമായി ഉയര്‍ത്തുക,

-kaasarcode

വ്യാപാരം നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കോ മക്കള്‍ക്കോ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ ജോലി അനുവദിക്കുക, വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും തൊഴില്‍ സംരക്ഷണവും ഉറപ്പ് വരുത്തുക, സി.പി.സി. ആര്‍.ഐ ചൗക്കി മുതല്‍ വിദ്യാനഗര്‍ വരെ ബൈപാസ് നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കുക, സ്ഥലം ഏറ്റെടുത്തതിന് ശേഷം അവശേഷിക്കുന്ന സ്ഥലത്ത് മാനദണ്ഡമില്ലാതെ കടകള്‍ പണിയുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ധര്‍ണ സമരം.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, ജനറല്‍ സെക്രട്ടറി ടി.എം. ജോസ് തയ്യില്‍, ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡണ്ട് പൈക്ക അബ്ദുല്ലക്കുഞ്ഞി, സെക്രട്ടറി കെ. മണികണ്ഠന്‍ സംബന്ധിച്ചു.

എട്ടുകാലി മമ്മൂഞ്ഞ് കടകംപള്ളി തന്നെ.. ചെങ്ങന്നൂരിലെ 10 കോടി വിവാദത്തിൽ തിരിച്ചടിച്ച് കുമ്മനംഎട്ടുകാലി മമ്മൂഞ്ഞ് കടകംപള്ളി തന്നെ.. ചെങ്ങന്നൂരിലെ 10 കോടി വിവാദത്തിൽ തിരിച്ചടിച്ച് കുമ്മനം

English summary
national highway issue in kasarkode; victims protest for compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X