ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കേരളമെന്ന് കേന്ദ്രം, യുപിയേക്കാള്‍ രണ്ടിരട്ടി!
തിരുവനന്തപുരം: രാജ്യത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക നല്കിയ സംസ്ഥാനം കേരളമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്കിയ മറുപടി പങ്ക് വെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.
നിതിന്‍ ഗഡ്കരി നല്കിയ മറുപടിയുടെ രേഖകളും അദ്ദേഹം പങ്ക് വെച്ചു. കേരളത്തേക്കാള്‍ എത്രയോ മടങ്ങ് ദൈര്‍ഘ്യമുള്ള ദേശീയപാത ശൃംഖലയുള്ള സംസ്ഥാനങ്ങളേക്കാള്‍ അധികം തുകയാണ് കേരളം ചെലവഴിച്ചത് എന്നും ഇത് കേരളത്തിന്റെ റോഡ് വികസനത്തോടുള്ള പ്രതിജ്ഞാബദ്ധതയെ ആണ് അടയാളപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാതാ വികസനത്തിനായി കേരളം 5580.74 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം 3144 കോടി രൂപ, 2301 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തെയും ആകെ ദേശീയപാത ദൈര്‍ഘ്യവുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിന്റെ ഓരോ കിലോമീറ്ററിനുമുള്ള സംഭാവന ഇതിലും വളരെ കൂടുതലാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി (654 കോടി), കര്‍ണാടക (528 കോടി), ബിഹാര്‍ (396 കോടി), ഒഡിഷ (228.59 കോടി), പഞ്ചാബ് (132 കോടി, അസം (125 കോടി), ജമ്മു കാശ്മീര്‍ (122 കോടി), ജാര്‍ഖണ്ഡ് (115 കോടി), തമിഴ്നാട്് (107 കോടി), തെലങ്കാന (100 കോടി), ആന്ധ്രപ്രദേശ് (71 കോടി), ഉത്തരാഖണ്ഡ് (61 കോടി), മഹാരാഷ്ട്ര (20 കോടി), ഹിമാചല്‍ പ്രദേശ് (15 കോടി), പശ്ചിമ ബംഗാള്‍ (74 കോടി) എന്നിങ്ങനെയാണ് ദേശീയപാത വികസനത്തിന് ചെലവഴിച്ചിട്ടുള്ളത്.
ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദേശീയപാത അതോറിറ്റി (NHAI) നടത്തുന്ന ഹൈവേ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക നല്കിയ സംസ്ഥാനം കേരളമാണെന്ന് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി ഇന്ന് നല്കിയ മറുപടിയില്‍ നിന്നും വ്യക്തമാണ്. പ്രസ്തുത മറുപടി പ്രകാരം, ദേശീയപാത വികസനത്തിനായി കേരളം 5,580.74 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.
ഹരിയാന (3,114 കോടി രൂപ), ഉത്തര്‍പ്രദേശ് (2,301 കോടി രൂപ) തുടങ്ങി തൊട്ടടുത്തുള്ള മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുകളിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തേക്കാള്‍ എത്രയോ മടങ്ങ് ദൈര്‍ഘ്യമുള്ള ദേശീയപാത ശൃംഖലയുള്ള സംസ്ഥാനങ്ങളാണ് ഹരിയാനയും ഉത്തര്‍പ്രദേശും. താരതമ്യേന കുറഞ്ഞ ഭൂപ്രദേശവും വളരെ കുറഞ്ഞ ദേശീയപാത ദൈര്‍ഘ്യവുമുള്ള സംസ്ഥാനമായിരുന്നിട്ടും കേരളത്തിന്റെ 5,580.74 കോടി രൂപ എന്ന വിഹിതം ഈ വലിയ സംസ്ഥാനങ്ങളുടേതിനെക്കാള്‍ എത്രയോ അധികമാണ്.
ഓരോ സംസ്ഥാനത്തെയും ആകെ ദേശീയപാത ദൈര്‍ഘ്യവുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിന്റെ ഓരോ കിലോമീറ്ററിനുമുള്ള സംഭാവന ഇതിലും വളരെ കൂടുതലാണെന്ന് വ്യക്തമാകും. കടുത്ത സാമ്പത്തിക പരിമിതികള്‍ക്കിടയിലും ദേശീയപാത വികസനം സുഗമമാക്കുന്നതിന് സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള അസാധാരണമായ സാമ്പത്തിക ബാധ്യതയാണ് ഇത് അടിവരയിടുന്നത്.
യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കുന്നതിനായി, കിഫ്ബി (KIIFB) വഴി വായ്പയെടുത്താണ് ഈ തുക സംസ്ഥാനം സമാഹരിച്ചത്. എന്നിട്ടും സംസ്ഥാനത്തിന്റെ ആകെ വായ്പാ പരിധി നിശ്ചയിക്കുമ്പോള്‍ കിഫ്ബി വഴിയുള്ള ദേശീയ പാത വികസനത്തിനായി ചിലവഴിച്ച വായ്പ തുകകളെ അതില്‍ നിന്നും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications