ദേശീയപാതക്കായി വീട് പൊളിക്കുന്നു; പുറംലോകം കാണാത്ത മകളുമായി നിലയില്ലാക്കയത്തിൽ മുഹമ്മദലി
മലപ്പുറം: ജീവിതത്തില്‍ ഇന്നേവരെ പുറം ലോകം കാണാത്ത മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ കഴിയുകയാണ് വളാഞ്ചേരി കാട്ടുപ്പരുത്തിയിലെ മുഹമ്മദലി-കദീജ ദമ്പതികളുടെ കുടുംബം. വളാഞ്ചേരി കാട്ടുപ്പരുത്തി വടക്കുമുറി പ്രദേശത്ത് നിര്‍ദിഷ്ട നാഷണല്‍ ഹൈവേ സ്ഥലമെടുപ്പില്‍ പൂര്‍ണ്ണമായും വീട് നഷ്ടപെടുന്ന കൂരിത്തൊടി മുഹമ്മദലി കദീജ ദമ്പതികളുടെ മകള്‍ ബുഷ്‌റ(40)യാണ് ഇന്നേവരെ പുറം ലോകം കാണാതെ വൃദ്ധയായ മാതാവിന്റ സംരക്ഷണത്തില്‍ കഴിയുന്നത്.
അസുഖം കാരണം സ്വന്തമായി പ്രാഥമിക കര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത മകളുമായി എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയിലാണ് 12 അംഗങ്ങളുള്ള ഈ കുടുംബം.ഇതേ അവസ്ഥയിലാണ് തൊട്ടടുത്തുള്ള മഠത്തില്‍ പറമ്പില്‍ യാഹുവിന്റ ഭാര്യ മറിയാമുവും രോഗിയായി കിടപ്പിലാണ്.

ഞങ്ങളുടെ കിടപ്പാടം നഷ്ടപെടാത്ത രീതിയിയിലുള്ള റോഡ് വികസനത്തിന്ഞങ്ങള്‍ എതിരല്ല,ഒഴിഞ്ഞ് കിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലം ഉണ്ടായിട്ടും എടുക്കാതെ ജനവാസകേന്ദ്രത്തിലൂടെ പുതിയ അലൈമെന്റ് കൊണ്ട് വന്നത് ആര്‍ക്ക് വേണ്ടിയാണന്നാണ് ഇവര്‍ചോദിക്കുന്നത്. പുതിയ അലൈമെന്റില്‍ വടക്കുംമുറി പ്രദേശത്ത് 10 ഓളം വീടുകളാണ് നഷ്ടമാകുന്നത്.ഇതില്‍ കൂരിത്തൊടി മുഹമ്മദ്, കൂരിത്തൊടി കുഞ്ഞിമൊയ്തീന്‍,തച്ചയില്‍ ഉമ്മര്‍,തച്ചയില്‍ അബൂബക്കര്‍,നടക്കാവില്‍ മൊയ്തീന്‍കുട്ടി,നടക്കാവില്‍് ശെരീഫ, ഇരിക്കരിക്കരമഠത്തില്‍ ഗോവിന്ദന്‍കുട്ടി നായര്‍,ചോലക്കല്‍ അഷ്‌റഫിന്റ പശു ഫാംമും റോഡെടുക്കും.
പ്രവാസം ജീവിതം കൊണ്ടും നാട്ടില്‍ കൂലി പണി എടുത്തും ഉള്ള സമ്പാദ്യം കൊണ്ട് വീട് പണി കഴിച്ച് ഒരു ദിവസം പോലും താമസിക്കാന്‍ കഴിയാത്ത ഹതഭാഗ്യരായ മറ്റു ചിലരും ഇവരില്‍ പെടും വികസനം വരണം ഞങ്ങള്‍ സ്ഥലവും നല്‍കാം ഞങ്ങളുടെ കിടപ്പാടം മാറ്റി നല്‍കാന്‍ അധികാരികള്‍ക്ക് കനിവുണ്ടാകണം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി ജനപ്രതിനിധികള്‍ക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.












Click it and Unblock the Notifications