കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പാത സ്ഥലമെടുപ്പ്: എന്‍എംസിസിയുടെ ഇടപെടല്‍ ഫലം കണ്ടു; നഷ്ടപരിഹാരത്തുക ജില്ലാ തലത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

കാസര്‍കോട്: നാലുവരിപ്പാതയുടെ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഇടപെടല്‍ ഫലം കണ്ടു. ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഭൂമി നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയുള്ള നിര്‍ദ്ദേശം പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് ലഭിച്ചു.

നേരത്തെ ഇരുപത്തഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള തുകക്ക് ജില്ലാ തലത്തിലുള്ള പരിശോധന കഴിഞ്ഞ് സംസ്ഥാന തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് അംഗീകാരം നല്‍കിയിരുന്നത്. കോഴിക്കോട് പൊതുമരാമത്ത് വിഭാഗം ഡിവിഷണല്‍ ഓഫീസില്‍ നിന്നും തിരുവനന്തപുരത്തെ ചീഫ് എഞ്ചിനീയര്‍ ഓഫീസില്‍ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമെ തുക അര്‍ഹരായവര്‍ക്ക് ലഭിച്ചിരുന്നുള്ളു.

kasarcode

ദേശീയപാത ഉദ്യോഗസ്ഥരും ജില്ലയിലെ റവന്യു പൊതുമരാമത്ത് ഉദ്യോഗസ്ഥരും പരിശോധന നടത്തി മുകളിലേക്ക് അന്തിമ അനുമതിക്കായി അയച്ച് തിരിച്ചുവരുമ്പോള്‍ ഏറെ കാലതാമസമെടുക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ അപേക്ഷകന്‍ അനുമതിക്കായി സംസ്ഥാന തലത്തിലേക്ക് പോകുന്നത് സ്ഥലമെടുപ്പ് മന്ദഗതിയിലാക്കിയിരുന്നു.

നഷ്ടപരിഹാരത്തുക ജില്ലാ തലത്തില്‍ തന്നെ അംഗീകരിച്ച് സ്ഥലമുടമകള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും വിവിധ ഉന്നതോദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്.

ദേശീയ പാത സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ തലത്തില്‍ നഷ്ടപരിഹാരത്തുകക്ക് തീര്‍പ്പ് കല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

English summary
National highway land accusation in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X