കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാത; ബോൾഗാട്ടി ലുലുവിൽ അടിയന്തര യോഗം! ഒരു മാറ്റവുമില്ലെന്ന് കേന്ദ്രം, നഷ്ടപരിഹാരവും കൂട്ടില്ല..

ലുലു കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ദേശീയപാത 66ന്റെ സ്ഥലം ഏറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രം, നഷ്ടപരിഹാര തുകയിൽ മാറ്റംവരുത്തില്ലെന്നും വ്യക്തമാക്കി. കൊച്ചിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കി സംസ്ഥാനത്തിന് കർശന നിർദേശം നൽകിയത്.

കൊച്ചി ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയ കേന്ദ്രമന്ത്രിയുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അടക്കമുള്ളവരാണ് ചർച്ച നടത്തിയത്. ലുലു കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.

പ്രശ്നങ്ങൾ...

പ്രശ്നങ്ങൾ...

കൊച്ചി ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചത്. സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തടസങ്ങളുണ്ടെന്ന് മന്ത്രി ജി സുധാകരൻ നിതിൻ ഗഡ്കരിയെ അറിയിച്ചു. ഇതിനെതുടർന്നാണ് കേന്ദ്രമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിൽ അടിയന്തര യോഗം ചേർന്നത്.

കേന്ദ്രമന്ത്രി...

കേന്ദ്രമന്ത്രി...

ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവപ്‍ പങ്കെടുത്തു. വടക്കൻ ജില്ലകളിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കന്യാകുമാരി-പൻവേൽ ദേശീയപാത 66ൽ കേരളത്തിലെ ചില ഭാഗങ്ങളിൽ മാത്രമാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് തടസങ്ങൾ നിലനിൽക്കുന്നത്.

അലൈൻമെന്റ്...

അലൈൻമെന്റ്...

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ 2018 സെപ്റ്റംബറിനകം പൂർത്തിയാക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരി യോഗത്തിൽ നിർദേശം നൽകി. ദേശീയപാതയുടെ നിലവിലെ അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമേ, ദേശീയപാത വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ മാറ്റമുണ്ടാകില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇതോടെ നഷ്ടുപരിഹാര തുകയിൽ വർദ്ധനവ് വേണമെന്ന ആവശ്യത്തിന് പരിഹാരമുണ്ടാകില്ലെന്ന് തീർച്ചയായി.

മന്ത്രിയുടെ ഉറപ്പ്...

മന്ത്രിയുടെ ഉറപ്പ്...

അതേസമയം, യോഗത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയതോടെ ഭൂമി ഏറ്റെടുക്കൽ പെട്ടെന്ന് പൂർത്തിയാക്കാമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പ്രശ്നങ്ങളും തടസങ്ങളും ഓഗസ്റ്റോടെ തീർക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി നവംബറിൽ നിർമ്മാണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് യോഗത്തിന് ശേഷം മന്ത്രി ജി സുധാകരൻ പറഞ്ഞു.

''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!

ബ്രിട്ടനിലെ അഞ്ചാം കിരീടാവകാശിക്ക് ഒടുവിൽ പേരിട്ടു! വില്യം-കേറ്റ് ദമ്പതികൾ നൽകിയ പേര് ഇതാണ്...ബ്രിട്ടനിലെ അഞ്ചാം കിരീടാവകാശിക്ക് ഒടുവിൽ പേരിട്ടു! വില്യം-കേറ്റ് ദമ്പതികൾ നൽകിയ പേര് ഇതാണ്...

ലിഗയെ കണ്ടെത്താനും ബന്ധുക്കളെ സഹായിക്കാനുമിറങ്ങി! അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി... ലിഗയെ കണ്ടെത്താനും ബന്ധുക്കളെ സഹായിക്കാനുമിറങ്ങി! അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി...

English summary
national highway land acquisition; cm pinarayi, minister g sudhakaran meets union minister in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X