Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പാത സ്ഥലമെടുപ്പ്; സംഘർഷം സൃഷ്ടിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം

വടകര: ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം സൃഷ്ടിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി .മാർക്കറ്റ് വിലയും, പുനരധിവാസവും ഉറപ്പ് വരുത്താതെയുള്ള അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയ പാത സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കൽ നടപടികൾ സംഘർഷം സൃഷ്ടിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.

കീഴാറ്റൂരിൽ നടന്ന ബൈപ്പാസ് സമരം സംസ്ഥാന സർക്കാരിന് ഏറെ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗം സമഗ്ര റിപ്പോർട്ട് ഉയർന്ന പോലീസ് അധികാരികൾക്ക് നൽകിയത്. സ്ഥലമെടുപ്പ് നടപടികൾ ചെറുക്കാനും, വീടുകൾ നഷ്ടപ്പെടുന്നവർ ഒരുകാരണവശാലും ഒഴിയാൻ പാടില്ലെന്നും കർമ്മ സമിതി കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

nh

നേരത്തെ ഉയർന്ന വില നൽകുമെന്ന റവന്യു ഉദ്യോഗസ്ഥരുടെ ഉറപ്പിൽ വിശ്വസിച്ചാണ് പലയിടത്തും സ്ഥലമുടമകൾ സർവ്വേ സമ്മതിച്ചതും, രേഖകൾ കൈമാറിയതും. എന്നാൽ മാറിയ സാഹചര്യത്തിൽ ഇവരും സമരത്തിനൊപ്പം നിൽക്കുന്നത് ഏറെ തലവേദന സൃഷ്ടിക്കുമെന്നും തുടർന്ന് പറയുന്നു.

ലോകസഭാ തെരെഞ്ഞെടുപ്പ് അടുത്ത് സാഹചര്യത്തിൽ കോൺഗ്രസ്സും, ലീഗും, ബിജെപി അടക്കമുള്ള കക്ഷികൾ സമരസംഘടനകളെ സഹായിക്കാൻ സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി.അതിനിടയിൽ സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സമരസംഘടനകൾ ഹർത്താൽ നടത്താൻ നീക്കം തുടങ്ങിയതായും സൂചനയുണ്ട്.

എന്നാൽ നേരത്തെ 30 മീറ്റർ വീതിയിൽ പാത വികസിപ്പിക്കണമെന്ന ആവശ്യം സ്ഥലം നഷ്ടപ്പെടുന്നവരും, സമരം നടത്തുന്ന കർമ്മ സമിതിയും തള്ളിക്കളഞ്ഞതായി ചൂണ്ടിക്കാണിക്കപെടുന്നുണ്ട്. കർമ്മസമിതി നേതാക്കളുടെ നീക്കങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്.ജില്ലയിൽ അറുപതു ശതമാനം സർവ്വേ നടപടികൾ പൂർത്തിയായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+