കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുവരിപ്പാത: സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് 25 ലക്ഷം രൂപ അനുവദിക്കണം

Google Oneindia Malayalam News

കുമ്പള: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ പരിഹാര തുകയായി അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് ആവശ്യപ്പെട്ടു.

ആക്രിക്കടയുടെ പേര് പറഞ്ഞ് ജെടി റോഡ് പ്രദേശവാസികളെ വഞ്ചിക്കുന്നു : ടി സിദ്ധിഖ്ആക്രിക്കടയുടെ പേര് പറഞ്ഞ് ജെടി റോഡ് പ്രദേശവാസികളെ വഞ്ചിക്കുന്നു : ടി സിദ്ധിഖ്

വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരു പുരുഷായുസ് മുഴുവനും വ്യാപാരം നടത്തി ഉപജീവനം കഴിച്ചവര്‍ക്കും കുടുംബം പുലര്‍ത്തിയവര്‍ക്കും തുച്ഛമായ ഈ തുക കൊണ്ട് ഒന്നും ചെയ്യാനില്ലെന്നും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പത്തു വര്‍ഷത്തെ ശമ്പളത്തുക തൊഴില്‍ നഷ്ടത്തിന് ആശ്വാസമായി അനുവദിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

road

സംഘടനയുടെ നേതൃത്വത്തില്‍ 28ന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന ധര്‍ണ സമരത്തിന്റെ ഭാഗമായി കുമ്പളയില്‍ സംഘടിപ്പിക്കുന്ന സമരത്തില്‍ മുഴുവന്‍ വ്യാപാരികളെയും അവരുടെ കുടുംബ സമേതം പങ്കെടുപ്പിക്കുമെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.

പാത ഇരട്ടിപ്പിക്കുന്നതോടെ ഏകോപന സമിതിയുടെ കുമ്പള യൂണിറ്റിന് കീഴില്‍ വരുന്ന അമ്പതോളം സ്ഥാപനങ്ങളും ഏകദേശം അത്ര തന്നെ മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്നുണ്ട്.കെ.വി.വി.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. എസ് ഹമീദ്, ശങ്കരനാരായണ മയ്യ, കുമ്പള യൂണിറ്റ് പ്രസിഡണ്ട് വിക്രം പൈ, സെക്രട്ടറി സത്താര്‍ ആരിക്കാടി സംബന്ധിച്ചു.

മുഖ്യശത്രു ബിജെപി തന്നെ; കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ല- എസ്ആര്‍പിമുഖ്യശത്രു ബിജെപി തന്നെ; കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ല- എസ്ആര്‍പി

English summary
national highway ; merchants who lost their business should get 25 lakh says merchants association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X