കൊല്ലത്ത് ദേശീയപാത നിര്‍മാണം നിര്‍ത്തി? കരാറുകാര്‍ക്ക് ഇനിയും 300 കോടി വേണം!

സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം കൊല്ലം ജില്ലയില്‍ മുടങ്ങുന്ന അവസ്ഥയില്‍. ഓച്ചിറ മുതല്‍ പാരിപ്പള്ളി വരെയുള്ള ഭാഗത്ത് നിര്‍മാണം ഏറെക്കുറെ നിലച്ച മട്ടാണ്. ഈ ഭാഗമടങ്ങുന്ന റീച്ച് 2026 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് 2025 ല്‍ കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ പല സ്ഥലങ്ങളിലും നിര്‍മാണം എവിടെയും എത്തിയിട്ടില്ല.

ദേശീയപാതയുടെ നിര്‍മാണം 72% പൂര്‍ത്തിയായി എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഓച്ചിറ മുതല്‍ വവ്വാക്കാവ് വരെ നിര്‍മാണം ഇനിയും ഏറെ പൂര്‍ത്തിയാകാനുണ്ട്. ഇവിടെ കൊല്ലം ജില്ലയിലെ ആദ്യത്തെ ടോള്‍ പ്ലാസയുടെ ആദ്യ ഘട്ടം മാത്രമാണു പൂര്‍ത്തീകരിച്ചത് എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍വീസ് റോഡുകള്‍ പോലും സഞ്ചാരയോഗ്യമാക്കാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

National Highway

പ്രിമിയര്‍ അണ്ടര്‍ പാസില്‍ ഓരോ വശത്തേക്കും നാല് സ്പാനുകള്‍ വീതം 120 മീറ്ററില്‍ ഇരുവശത്തേക്കും എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതിന്റെ പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. കരാര്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം ഒരു മാസമായി ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

വവ്വാക്കാവ് മുതല്‍ കന്നേറ്റി പാലം വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 2022-ല്‍ 1580 കോടി രൂപ അടങ്കല്‍ തുകയിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ഇതിനോടകം 75% ത്തോളം പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണം നിലച്ചിരിക്കുകയാണ്. ദേശീയപാത രൂപരേഖയില്‍ മാറ്റം വന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.

പലയിടങ്ങളിലും പുതുതായി അടിപ്പാതകള്‍ നിര്‍മിക്കേണ്ടി വന്നു. കൂടാതെ അധികമായി 7.5 കിലോമീറ്റര്‍ ദൂരത്തില്‍ പാലം പണിയേണ്ട സാഹചര്യവുമുണ്ടായി. ഇതിനെല്ലാം ഏകദേശം 300 കോടി രൂപ കൂടി അധികമായി കണ്ടെത്തേണ്ടതുണ്ട് എന്നാണ് വിവരം. ചവറ മേഖലയിലും നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. വെറ്റമുക്ക്, കുറ്റിവട്ടം, ടൈറ്റാനിയം, കൊറ്റന്‍കുളങ്ങര, നീണ്ടകര പ്രധാന ജംഗ്ഷനുകളില്‍ ഉയരപ്പാത നിര്‍മാണം എവിടേയും എത്തിയിട്ടില്ല.

മേവറം ഭാഗത്ത് ചതുപ്പുപ്രദേശമായതിനാല്‍ ഇവിടെ നേരത്തേ മണ്ണിട്ട് ഉയര്‍ത്തിയ പാതയാണ് നിര്‍മിച്ചത്. എന്നാല്‍ മൈലക്കാട് ചതുപ്പുപ്രദേശത്ത് ഇത്തരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഉയരപ്പാത തകര്‍ന്നതോടെ വിദഗ്ധ സമിതിയുടെ പഠനത്തെ തുടര്‍ന്ന് മണ്ണിട്ട് ഉയര്‍ത്തിയ ഉയരപ്പാത പൊളിച്ച് മാറ്റി തൂണുകളില്‍ പാത നിര്‍മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 8 മാസമായിട്ടും തൂണുകള്‍ നിര്‍മിക്കേണ്ട സ്ഥലത്തെ മണ്ണ് പൂര്‍ണമായും നീക്കിയിട്ട് പോലുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma