കോഴിക്കോട്-പാലക്കാട് ദേശീയപാത-966 ന് അനുമതി 3 മാസത്തിനുള്ളില്‍; സതീശന് ഗഡ്കരിയുടെ ഉറപ്പ്

കേരളത്തിലെ ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം പരിഹരിക്കാനും അവ വേഗത്തിലാക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി വിഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കി. ന്യൂഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രിയെ കണ്ട മുഖ്യമന്ത്രി സതീശന്‍, സംസ്ഥാനത്തെ പ്രധാനപ്പെട്ട റോഡ്-ഗതാഗത പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി.

ദേശീയപാത 66-ന്റെ നിര്‍മ്മാണത്തിലുണ്ടായ കാലതാമസം പരിഹരിക്കുമെന്നും പണികള്‍ വേഗത്തിലാക്കുമെന്നും ഗഡ്കരി പറഞ്ഞു. കോഴിക്കോട്-പാലക്കാട് ദേശീയപാത 966 പദ്ധതിക്ക് മൂന്ന് മാസത്തിനുള്ളില്‍ തുടര്‍അനുമതി നല്‍കും. ഈ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇതിനകം 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

National Highway

ഈ പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഉടന്‍ ലഭ്യമാക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഹൈവേ പദ്ധതികള്‍ക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് നികത്തും. പുഴമണല്‍, ക്വാറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കും എന്ന് ഗഡ്കരി പറഞ്ഞു. നിര്‍ദ്ദിഷ്ട ശബരിമല റോപ്വേ പദ്ധതിയും ചര്‍ച്ചാവിഷയമായി.

പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതികള്‍ വേഗത്തിലാക്കാനും തീരുമാനമായി. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വെസ്റ്റേണ്‍ എറണാകുളം ബൈപാസ്, കോതമംഗലം-മൂവാറ്റുപുഴ ബൈപാസുകള്‍, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗത സൗകര്യം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാമനാട്ടുകര ബൈപ്പാസ് മുതല്‍ എയര്‍പോര്‍ട്ട് ജംഗ്ഷന്‍ വരെയുള്ള നിലവിലുള്ള ഹൈവേ നാലുവരി പാതയാക്കുന്നതിന് നേരത്തെ തന്നെ കേന്ദ്രം അനുമതി നല്‍കിയിരുന്നു. പതിറ്റാണ്ടുകളായി രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് വീതി കൂട്ടണം എന്ന ആവശ്യമുയരുന്നുണ്ട്. രാമനാട്ടുകര മുതല്‍ കൊണ്ടോട്ടി കൊളത്തൂര്‍ വരെയുള്ള ഭാഗത്ത് വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്.

കേരളത്തിലെ പല പ്രധാന റോഡ് പദ്ധതികളും നിര്‍മ്മാണം, അനുമതി, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലായിരിക്കുന്ന സാഹചര്യത്തില്‍ ഗഡ്കരിയുമായുള്ള ഈ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ദേശീയപാത 66 ന്റെ നിര്‍മാണവും പലയിടത്തും നിലച്ച മട്ടാണ്. കാലതാമസം ഒഴിവാക്കി, നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി പ്രസ്താവനയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma