അവ ഇപ്പോഴും ദേശീയ പാതകള്‍ തന്നെ!! കേന്ദ്രം വ്യക്തത വരുത്തണമെന്ന് സുധാകരന്‍
ദേശീയ പാത ഡീനോട്ടിഫൈ ചെയ്യാത്ത ഏക സംസ്ഥാനം കേരളമെന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകള്‍ ഡീ നോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോഴുള്ളത് ദേശീയ പാതകള്‍ തന്നെയാണ്. ദേശീയ പാതകള്‍ നോട്ടിഫൈ ചെയ്യാത്ത ഏക സംസ്ഥാനവും കേരളമാണ്. ദേശീയ പാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയാണ് വിധിയില്‍ വ്യക്തത വരുത്തേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ കാര്യത്തില്‍ സര്‍ക്കാരിനു ഒരു സംശയവുമില്ല. സുപ്രീം കോടതിയാണ് പഴയ സ്ഥിതി പുനസ്ഥാപിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. ദേശീയ പാതയ്ക്കു സമീപമുള്ള മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ദേശീയ പദവി എടുത്തു കളഞ്ഞ 2014ലെ കേന്ദ്ര വിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അനുകൂല വിധിയുണ്ടാവുകയായിരുന്നു.












Click it and Unblock the Notifications