Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റിലായ യുവതികൾ ആദ്യം എൻഐഎ കസ്റ്റഡിയിൽ: വിട്ടയച്ചശേഷം അതീവരഹസ്യമായി അറസ്റ്റ്

കണ്ണൂർ: കേരളത്തിൽ നിന്ന് ഐസിസിന് വേണ്ടി ആശയങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവതികൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി എൻഐഎ. പിടിയിലായ യുവതികൾക്ക് എൻഐഎയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ പറയുന്നത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയ്ക്ക് സമീപത്തുള്ള ഇവരുടെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി ജമ്മു കശ്മീരിലേക്ക് പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്.

1


കണ്ണൂർ ജില്ലയിലെ താണെ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെയാണ് ദില്ലിയിൽ നിന്നും കൊച്ചിയിൽ നിന്നുമെത്തിയ എൻഐഎ സംഘം അറസ്റ്റിലായത്. സിറിയയിലേക്ക് പോകാൻ ലക്ഷ്യമിട്ട് ഇന്ന് അറസ്റ്റിലായ മിഷ്ഹ സിദ്ധീഖ് ഇറാന്റെ തലസ്ഥാനമായ തെഹ്റാൻ വരെയെത്തിയെന്നാണ് എൻഐയുടെ വാദം.ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി ജമ്മു കശ്മീരിലേക്ക് പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്.

2


ഷിഫ ഹാരിസിനെയും മുഷാബ് അൻവറിനേയും ഐസിസിലേക്ക് അടുപ്പിച്ചത് കശ്മീരിലെ തന്റെ കൂട്ടാളികൾക്ക് ഐസിസ് പ്രവർത്തനങ്ങൾക്ക് വേണ്ടി പണം അയച്ച് നൽകിയെന്നും എൻഐഎ പറയുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസ് പദ്ധതിയിട്ടിരുന്നതെന്നാണ് എൻഐ പറയുന്നത്. ഏഴ് പേർ ഉൾപ്പെടുന്ന മലയാളികളുടെ സംഘംട ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി ജമ്മു കശ്മീരിലേക്ക് പോകാൻ പദ്ധിയിട്ടിരുന്നതായി എൻഐഎ എഫ്ഐആറിലും പറയുന്നുണ്ട്.

3


ഐസിസുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മാർച്ച് 15ന് രാജ്യത്തെ 11 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കേരളത്തിലെ എട്ടിടങ്ങളിലാണ് ഇതോടൊപ്പം റെയ്ഡ് നടത്തിയിരുന്നു. കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, കൊല്ലം, മലപ്പുറം, ജില്ലകളിലെ എട്ടിടങ്ങളിലും ബെംഗളൂരുവിൽ രണ്ടിടത്തുമായിരുന്നു റെയ്ഡ് നടന്നത്.

4

എൻഐഎ, കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ദില്ലി പോലീസിലെ സ്പെഷ്യൽ സെൽ എന്നിവ സംയുക്തമായാണ് ഒരേ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയത്. അബു യഹ്യയുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തോടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മാർച്ചിൽ റെയ്ഡ് നടത്തുന്നത്. മാർച്ചിൽ മലയാളികളായ മുഹമ്മദ് അമീൻ( അബു യഹ്യ), ഡോ. റഹീസ് റഷീദ് എന്നിവരടക്കം മൂന്ന് പേർ റെയ്ഡിൽ അറസ്റ്റിലായത്. മുഷബ് അനുവർ എന്നയാളും അറസ്റ്റിലായത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, ഗൂഢാലോചന, നിയമവിരുദ്ധ പ്രവർത്തന നിയമം എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. ലാപ്ടോപ്പ്, മൊബൈൽ സിം കാർഡുകൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

7


2021 മാർച്ചിൽ ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖ് എന്നിവരെ എൻഐഎ കൊച്ചിയിലുള്ള ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ സംഘം രണ്ട് യുവതികളെ ചോദ്യം ചെയ്തത്. കൊച്ചിയിലേക്ക് ഇവരെ വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഇന്ന് അതീവ രഹസ്യമായി കണ്ണൂർ താനെയിലെ വീട്ടിലെത്തിയ എൻഐഎ സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ മാർച്ച് മുതൽ എൻഐഎ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത്.

8

ഐസിസ് തീവ്രവാദ ബന്ധമാരോപിച്ച് രണ്ട് യുവതികളെ അറസ്റ്റു ചെയ്യുമ്പോഴാണ് പോലീസും മാധ്യമങ്ങളും ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന അന്വേഷണത്തെ കുറിച്ച് അറിയുന്നത്. എന്നാൽ കണ്ണുർ നഗരത്തിൻ്റെ രണ്ടു ഭാഗങ്ങളിൽ നിന്നായി രണ്ട് യുവതികളെ അറസ്റ്റു ചെയ്തതും പിന്നീട് അവരെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എൻഐയെ സഹായിക്കുന്നതിനായി കണ്ണൂർ ടൗൺ പോലീസും സ്ഥലത്തേക്ക് എത്തുകയായിരുന്നു.

5


ടെലിഗ്രാം, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഐസിസ് ആശയങ്ങൾ പ്രചരിച്ചിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമം നടത്തിയിരുന്നുവെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. ഈ സംഘത്തിന്റെ മേധാവിയായ അബു യഹ്യ കഴിഞ്ഞ മാർച്ചിൽ കേരളത്തിലേക്ക് എത്തിയതായും എൻഐഎ കണ്ടെത്തിയിരുന്നു. ബഹ് റൈനിൽ നിന്നെത്തിയ ഇയാൾ കേരളത്തിന് പുറമേ ദില്ലിയും ജമ്മു കശ്മീരും ഇയാൾ സന്ദർശിച്ചിരുന്നു. അറസ്റ്റിലായ റഹീസ് റഷീദ് ഒച്ചിറ മേമന സ്വദേശിയാണ്. ബെംഗളൂരുവിൽ ഡെന്റൽ ഡോക്ടറായി ജോലി നോക്കി വരികയായിരുന്നു ഇയാൾ. കർണ്ണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയെയാണ് ഇയാൾ വിവാഹം കഴിച്ചത്.

6

ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഇതേ സംഘത്തിൽപ്പെട്ട അമീർ അബ്ദുൾ റഹ്മാൻ നേരത്തെ മംഗലാപുരത്ത് നിന്നും അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികളെ എൻഐഎ സംഘം നിരീക്ഷിക്കാൻ തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള ഏഴംഗ സംഘമാണ് ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഇരുവരും ഇറാൻ അടക്കമുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന വിവരവും എൻഐഎയ്ക്ക് നൽകുന്നുണ്ട്.

9

ലാപ്പ്ടോപ്പും മൊബൈൽ ഫോണും അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം എൻഐഎ സംഘം നേരത്തെ പരിശോധിച്ചതിന് ശേഷമാണ് രണ്ട് യുവതികളെയും അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് ദേശീയ അന്വേഷണ ഏജൻസി നീങ്ങിയിട്ടുള്ളത്. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി ജമ്മു കശ്മീരിലേക്ക് പോകുന്നതിന് വേണ്ടി പദ്ധതി ഇട്ടിരുന്നതായി എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ആആറിൽ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+