ദേശീയ മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം സ്തംഭിച്ചു; ജനം വലയുന്നു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന ഭേദഗതിക്കെതിരെയുള്ള മോട്ടോർ വ്യവസായ സംരക്ഷണ സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങള്‍, എന്നിവയടക്കം വാഹനപണിമുടക്കില്‍ പങ്കെടുക്കുന്നത് ജനങ്ങളെ വലച്ചു.
ഓൺലൈൻ ടാക്സി സർവീസുകളും നിർത്തിവെച്ചു. ഇൻഷുറൻസ് പ്രീമിയം വർദ്ധന പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യവയാണ് സമരക്കാർ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ. ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി 16 ഇന ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ്ആർടിസി ജീവനക്കാരും പണിമുടക്കുന്നുണ്ട്. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, തടഞ്ഞുവെച്ച പ്രമോഷൻ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കെഎസ്ആർടിസി ജീവനക്കാർ ഉന്നയിക്കുന്നത്.
പണിമുടക്കിനെ തുടർന്ന് കണ്ണൂർ, എം ജി,ആരോഗ്യ, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഹർത്താൽ അല്ലാത്തതിനാൽ ഹോട്ടലുകളും മറ്റ് കടകളും തുറന്ന് പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications