Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയറോഡ് സുരക്ഷാവാരം: മോട്ടോര്‍ വാഹന വകുപ്പ് ഗിഫ്റ്റ് ചെക്കിംഗ് നടത്തി

കല്‍പ്പറ്റ: മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന 29-ാമത് ദേശീയറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ഗിഫ്റ്റ് ചെക്കിംഗ് നടത്തി. ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വന്നവരും പരിശോധനയില്‍ കുടുങ്ങി. ഗിഫ്റ്റ് ചെക്കിംഗ് ദിവസമായതുകൊണ്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ താക്കീത് നല്‍കി വിട്ടു. വാഹനത്തിന്റെ എല്ലാ രേഖകളുമായി കൃത്യമായും റോഡ് നിയമമനുസരിച്ച് വാഹനമോടിച്ചവരെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിക്കുകയും അവര്‍ക്ക് ഗിഫ്റ്റ് നല്‍കുകയും ചെയ്തു.

വയനാട്ടില്‍ കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കിടയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 15-ഓളം ജീവനുകളായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും ശക്തമായ പരിശോധനകളായിരുന്നു നടത്തിവന്നിരുന്നത്. ഇക്കാലയളവില്‍ നിയമപരമായി വാഹനമോടിക്കാത്തതിന്റെ പേരില്‍ നിരവധി പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്ന നടപടികളടക്കം സ്വീകരിച്ചിരുന്നു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ ഉജാലപ്പടിയില്‍ മാത്രമായി പൊലിഞ്ഞത് അഞ്ച് ജീവനുകളായിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗും, അമിതവേഗതയുമായിരുന്നു ഇത്തരണം അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം.

gift checking

ബോധവത്ക്കരണവും, കര്‍ശനപരിശോധനയും മാത്രമാണ് ഇത്തരത്തില്‍ അപകടം കുറക്കാനുള്ള നടപടിയെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കര്‍ശനമായി വാഹനപരിശോധന നടത്തിവരുന്നത്. ഏറ്റവുമധികം അപകടം സംഭവിച്ച പ്രധാനപ്രദേശങ്ങളായ മുട്ടില്‍-വാര്യാടും, മീനങ്ങാടി കൊളഗപ്പാറയിലും ഇന്‍സെപ്റ്റര്‍ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വേഗത പരിശോധന നടന്നുവരുന്നുണ്ട്. അമിതവേഗതയിലെത്തുന്ന നിരവധി വാഹനങ്ങളാണ് ഈ പരിശോധനാസംവിധാനത്തിലൂടെ പിടിക്കപ്പെട്ടിട്ടുള്ളത്. ഏറ്റവുമൊടുവില്‍ 23ന് തിങ്കളാഴ്ചരാത്രിയും ജില്ലയില്‍ ഒരു അപകടമരണമുണ്ടായി. ബത്തേരി കോടതിപ്പടിക്ക് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ ഡോക്ടര്‍മാരായ ആദര്‍ശ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ഋഷികേശ് (ഒമ്പത്) ആണ് മരിച്ചത്. ബത്തേരിയില്‍ നിന്നും നീന്തല്‍ പരിശീലനം കഴിഞ്ഞ് കുട്ടികളെയും കൊണ്ട് സ്‌കൂട്ടറില്‍ പോകുന്നതിനിടെ മൈസൂരില്‍ നിന്നും മണല്‍ കയറ്റിയെത്തിയ ലോറി കൊളുത്തിവലിച്ചാണ് അപകടമുണ്ടായത്. ഇത്തരത്തില്‍ അപകടം തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് ദേശീയറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കല്‍പ്പറ്റ ആര്‍.ടി.ഒ വി.സജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എം.വി.ഐ ടി.പി.യൂസഫ്,എസ്.ഐ പി.സുദനന്‍,എ.എം.വി.ഐ-മാരായ എസ്.പി. അനൂപ്,എസ്.മുരുകേഷ് എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+