Get Updates
Get notified of breaking news, exclusive insights, and must-see stories!

കായികമേള: രാജേഷ് ഇടപെട്ട് യാത്രാ പ്രശ്നം തീര്‍ത്തു

കൊച്ചി: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്നതിനുള്ള കേരള താരങ്ങള്‍ക്ക് ഒടുവില്‍ യാത്രാസൗക്യരം ഒരുങ്ങി. എംബി രാജേഷ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ പ്രത്യേക കോച്ച് ഏര്‍പ്പെടുത്തിയത്.

റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ കേരളത്തിന്‍ നിന്ന് 145 പേരാണ് പോകുന്നത്. ഇവരില്‍ 24 പേര്‍ക്ക് മാത്രമായിരുന്നു സ്ലീപ്പര്‍ ക്ലാസ്സില്‍ ടിക്കറ്റ് കിട്ടിയിരുന്നത്. എഴുപതിലധികം പേര്‍ക്കും ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറേണ്ടി വന്നു. ബാക്കിയുള്ളവരുടെ ടിക്കറ്റ് ആര്‍എസിയും.

MB Rajesh Palakkad

അധികൃതരുടെ അലംഭാവമാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത്. ജനുവരി 5 ന് രാവിലെ കൊച്ചിയില്‍ നിന്ന് ധന്‍ബാദ് എക്പ്രസിലാണ് കേരളത്തിന്റെ അഭിമാനമുയര്‍ത്തേണ്ട കായിക താരങ്ങള്‍ ദുരിത യാത്ര തുടങ്ങിയത്. രണ്ട് പകലും ഒരു രാത്രിയും ട്രെയിനില്‍ കഴിച്ച് കൂട്ടിയാലാണ് റാഞ്ചിയില്‍ എത്തുക. ഇരിക്കാനിടമില്ലാതേയും ഉറങ്ങാതേയും യാത്ര ചെയ്ത് റാഞ്ചിയിലെത്തിയാല്‍ ഇവര്‍ക്ക് വേണ്ട രീതിയില്‍ ശോഭിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ എംബി രാജേഷ് വിഷയത്തില്‍ ഇടപെട്ടു. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ ഒരു അധിക കോച്ച് അനുവദിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ സമ്മതിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരിലെത്തുമ്പോഴായിരിക്കും പുതിയ കോച്ച് ഘടിപ്പിക്കുക.

16 തവണ ദേശീയ മീറ്റില്‍ ചാമ്പ്യന്‍ പട്ടം നേടിയ സംസ്ഥാനമാണ് കേരളം. ഇത്തവണയും കിരീട പ്രതീക്ഷയോടെയാണ് കേരളത്തിന്റെ കുട്ടികള്‍ റാഞ്ചിയിലേക്ക് പോകുന്നത്.

എംബി രാജേഷിന്റെ ഇടപെടലിന് ഫേസ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധാന്‍ബാദ് എക്സ്പ്രസ് പാലക്കാട്ടെത്തിയപ്പോള്‍ എംബി രാജേഷ് സ്റ്റേഷനിലെത്തി കായിക താരങ്ങളെ അഭിവാദ്യം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+