ദേശീയ സിക്‌സസ് ഹോക്കി ടൂര്‍ണമെന്റ് ചെമ്മന്‍കടവില്‍ തുടങ്ങി
മലപ്പുറം: പിഎന്‍കുഞ്ഞിമമ്മു മാസറ്റര്‍ സ്മാരക സിക്‌സസ് ഹോക്കി ടൂര്‍ണമെന്റിന് തുടക്കമായി. കേരള ഫ്‌ളോര്‍ ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പലോളി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.കുഞ്ഞിതു അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തകനും വിവിധ മാധ്യമ അവാര്‍ഡ് ജേതാവുമായ സ്‌കൂളിന്റെ മുന്‍ഹോക്കി താരം വിപി നിസാറിനെ ചടങ്ങില്‍വെച്ച് ആദരിച്ചു. പ്രധാനാധ്യാപകന്‍ മുഹമ്മദ് അബ്ദുനാസര്‍, യു ആലി, ബ്ലോക്ക് പഞ്ചായത്ത് അംഗം എംകെമുഹ്‌സിന്‍, എംപിമുഹമ്മദ്, സിഎച്ച്ഇബ്രാഹീം റാഷിദ് പ്രസംഗിച്ചു.

മലപ്പുറം ചെമ്മങ്കടവില്‍ നടക്കുന്ന സിക്‌സസ് ഹോക്കി ടൂര്‍ണമെന്റില്‍ കൊല്ലം സായി തമിഴ്‌നാടിനെ നേരിടുന്നു.
ആദ്യ മത്സരത്തില്‍ ചെമ്മങ്കടവ് സീനിയര്‍ ടീം മാഹിയെ 14-1നും ഉത്തര്‍ പ്രദേശ് ആലപ്പുഴയെ 3-1നും മലപ്പുറം ജി.ബി.എച്ച്.എസ്.എസ് സായി കൊല്ലത്തെ 3-0ത്തിനും തമിഴ്‌നാട് പാലക്കാടിനെ 4-0ത്തിനും പോണ്ടിച്ചേരി പൂനയെ 9-0ത്തിനും പരാജയപ്പെടുത്തി. ലീഗ് റൗണ്ട് മത്സരങ്ങള്‍ ഇന്ന് വൈകിട്ട് സമാപിക്കും. സെമിഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും.












Click it and Unblock the Notifications