കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരമണിക്കൂര്‍ മുമ്പേ കേരളം നിശ്ചലം, ദേശാഭിമാനിക്ക് എട്ടിന്റെ പണികിട്ടി!

  • By കിഷോര്‍
Google Oneindia Malayalam News

പണിമുടക്ക് തുടങ്ങുന്നതിന് മുമ്പേ കേരളം നിശ്ചലം എന്ന് ഒന്നാം പേജില്‍ അച്ചടിച്ച ദേശാഭിമാനി ദിനപ്പത്രത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ട്വിറ്ററും പോലുള്ള സമൂഹമാധ്യമങ്ങള്‍ അരമണിക്കൂര്‍ മുമ്പേ കേരളം നിശ്ചലമാക്കിയ ദേശാഭിമാനിയെ കളിയാക്കുന്നതില്‍ ഒരു ദയയും കാണിച്ചില്ല.

<strong>ദേശാഭിമാനി വായനക്കാരെ ഞെട്ടിച്ചത് ഇങ്ങനെ - മുരളീകൃഷ്ണ മാലോത്ത് എഴുതുന്നു</strong>ദേശാഭിമാനി വായനക്കാരെ ഞെട്ടിച്ചത് ഇങ്ങനെ - മുരളീകൃഷ്ണ മാലോത്ത് എഴുതുന്നു

പണിമുടക്കിന്റെ തലേന്ന് രാത്രി പതിനൊന്നരയോടെ തന്നെ കേരളം നിശ്ചലം എന്ന് അച്ചടിച്ച ദേശാഭിമാനി പത്രം വാട്‌സ് ആപ്പിലും മറ്റും പരക്കുന്നുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ ഫേസ്ബുക്കും ഏറ്റെടുത്തു. ഒന്നാം തീയതി രാത്രി അച്ചടിച്ച പത്രത്തില്‍ രണ്ടാം തീയതി രാവിലെ ബാങ്കുകളും തപാല്‍ ആപ്പീസും മറ്റും തുറക്കാത്തതിന്റെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

ദേശാഭിമാനിയുടെ കേരളം നിശ്ചലം റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയ ആഘോഷിച്ചത് എങ്ങനെയെന്ന് നോക്കൂ...

അരമണിക്കൂര്‍ മുമ്പേ നിശ്ചലമാകട്ടേ?

അരമണിക്കൂര്‍ മുമ്പേ നിശ്ചലമാകട്ടേ?

മാന്നാര്‍ മത്തായി സ്പീക്കിങിലെ വേണമെങ്കില്‍ അരമണിക്കൂര്‍ മുമ്പേ പുറപ്പെടാം എന്ന ഡയലോഗാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്. പത്രം ഓഫീസിലേക്ക് വിളിക്കുന്ന മലയാളി വേണമെങ്കില്‍ ഒരു ദിവസം മുമ്പേ നിശ്ചലമാകാം എന്ന് പറയുന്നതാണ് രംഗം.

ഇതാണ് തലേന്ന് രാത്രി പ്രചരിച്ച പത്രം

ഇതാണ് തലേന്ന് രാത്രി പ്രചരിച്ച പത്രം

പണിമുടക്കിന്റെ തലേന്ന് രാത്രി തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഇതാണ്. പണിമുടക്ക് പോലും തുടങ്ങുന്നതിന് മുമ്പേ കേരളത്തെ ദേശാഭിമാനി നിശ്ചമാക്കിക്കളഞ്ഞല്ലോ എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്.

ഇന്ന് അതിലും കോമഡി

ഇന്ന് അതിലും കോമഡി

പണിമുടക്കിന്റെ പിറ്റേന്നായ സെപ്തംബര്‍ മൂന്നിലെ പത്രത്തില്‍ പണിമുടക്ക് പൂര്‍ണം ശക്തം എന്നാണ് ദേശാഭിമാനിയുടെ തലക്കെട്ട്. ഒപ്പം മോദിക്ക് താക്കീത് എന്നും പ്രധാന തലക്കെട്ട് അച്ചടിച്ചിരിക്കുന്നു.

ക്യൂബ മുകുന്ദന്‍ തന്നെ

ക്യൂബ മുകുന്ദന്‍ തന്നെ

ടോയ്‌ലെറ്റില്‍ കയറി ഇങ്കുലാബ് വിളിക്കുന്ന അറബിക്കഥ സിനിമയിലെ കഥാപാത്രം ക്യൂബ മുകുന്ദനുമായിട്ടാണ് ഈ തലക്കെട്ടിനെ സോഷ്യല്‍ മീഡിയ ചേര്‍ത്തുവെക്കുന്നത്.

ഒബാമയെ പോലും വെറുതെ വിട്ടില്ല പിന്നാ...

ഒബാമയെ പോലും വെറുതെ വിട്ടില്ല പിന്നാ...

ഒബാമ സി പി എമ്മിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് ഞെട്ടിച്ചവരാണ് ഇ പി ജയരാജനും സി പി എമ്മും പിന്നെയാണോ മോദി എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്

നാളത്തെ പത്രം ഇന്നേ അടിച്ചു

നാളത്തെ പത്രം ഇന്നേ അടിച്ചു

നാളത്തെ പത്രമോ അത് ഇന്ന് തന്നെ അച്ചടിച്ചല്ലോ ങേ ഇതിനും മുമ്പേ അച്ചടിക്കണോ...

കളിയാക്കി വി മുരളീധരനും

കളിയാക്കി വി മുരളീധരനും

ദേശാഭിമനിയാണോ എന്ന് ചോദിച്ച് ബി ജെ പി നേതാവ് വി മുരളീധരന്‍ കളിയാക്കിയത് ഏഷ്യാനെറ്റിനെ. 8 മണിക്കേ ബാങ്ക് തുറക്കില്ലല്ലോ എന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് കണ്ട മുരളീധരന്റെ ചോദ്യം

ഇങ്ങനെയാണ് പൂര്‍ണമായത്

ഇങ്ങനെയാണ് പൂര്‍ണമായത്

പണിമുടക്കില്‍ വാഹനങ്ങള്‍ തടയുന്ന എക്‌സ്‌ക്ലൂസിവ് ചിത്രം സോഷ്യല്‍ മീഡിയയുടെ ഭാവനയില്‍

അതിനും സംഭാവനയോ

അതിനും സംഭാവനയോ

ദേശീയ പണിമുടക്കിന് സംഭാവന പിരിച്ചു എന്ന് പറയുന്ന രസീതിക്ക് ക്യാപ്ഷന്‍ പിന്നെ ഇതിനൊക്കെ ചെലവില്ലേ എന്നാണ്.

ബാംഗ്ലൂര്‍ ഭരിക്കുന്നതാര്

ബാംഗ്ലൂര്‍ ഭരിക്കുന്നതാര്

കര്‍ണാടകം ഭരിക്കുന്നത് ബി ജെ പിയാണ് എന്ന് വിശ്വസിച്ചിരിക്കുന്നവരാണോ പണിമുടക്ക് വിജയിച്ചു എന്ന് ആഹ്ലാദിക്കുന്നത്

എവിടെയാണ് പണിമുടക്ക്

എവിടെയാണ് പണിമുടക്ക്

കേരളത്തിലും ബംഗാളിലും മാത്രമാണ് പണിമുടക്ക് ബാധിച്ചതെന്നാണ് ജനം ടി വി പറയുന്നത്

ചതിച്ചത് ബി എം എസോ

ചതിച്ചത് ബി എം എസോ

ബി എം എസ് സമരത്തില്‍ നിന്നും വിട്ടുനിന്നതാണ് പണിമുടക്ക് പരാജയപ്പെടാന്‍ കാരണമെന്ന് ചിലര്‍

English summary
See how social media troll Deshabhimani's national strike news reporting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X