ദേശീയപണിമുടക്കില്‍ കേരളം സ്തംഭനാവസ്ഥയില്‍... ചരിത്രത്തിലാദ്യമായി ഐഎസ്ആര്‍ഒയും നിലച്ചു?
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ഏതാണ്ട് പൂര്‍ണം. അപൂര്‍വ്വം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്.
ചരിത്രത്തിലാദ്യമായി ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം ദേശീയപണിമുടക്കില്‍ നിലച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ്ആര്ഓയിലേക്കുള്ള വാഹനങ്ങള്‍ തിരുവനന്തപുരത്ത് സമരാനുകൂലികള്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

വലിയ അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. എറണാകുളത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. യൂബര്‍ ടാക്സിക്ക് നേരേയും ആക്രമണം ഉണ്ടായി. ആലുവ എഫ്എസിടിയിലും അപ്പോളോ ടയേഴ്സിലും ജോലിക്കെത്തിയെ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. കോണ്‍വോയ് അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തില്‍ ജീവനക്കാരെ കമ്പനികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഒന്നും തുറന്ന് പ്രവര്‍ത്തിയ്ക്കുന്നില്ല. അധ്യാപക, സര്‍വ്വീസ് സംഘടനകളും പണിമുടക്കിനെ പിന്തുണക്കുന്നതിനാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം സ്തംഭിക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications