കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കില്‍ കേരളം സ്തംഭിയ്ക്കും... ഈച്ചപോലും പറക്കില്ലേ!!!

Google Oneindia Malayalam News

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി സെപ്തംബര്‍ 2 ന് ദേശീയ തലത്തില്‍ പണിമുടക്ക് നടത്തുകയാണ്. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെ പത്തോളം ദേശീയ ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ബുധനാഴ്ച കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാകും. സിഐടിയുവും ഐഎന്‍ടിയുസിയും, എഐടിയുസിയും എസ്ടിയും ഒക്കെ സമരത്തില്‍ അണിനിരക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളും അധ്യാപകരും സമരത്തിലുണ്ട്. അപ്പോള്‍ കേരളം ഏതാണ്ട് നിശ്ചലമാകുമെന്ന് ഉറപ്പാണ്.

Harthal

കേരളത്തില്‍ ഐടി മേഖലയിലും ഇത്തവണ പണിമുടക്ക് ബാധിയ്ക്കും. റെയില്‍ തൊഴിലാളികള്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുക്കാതെ ഉണ്ടാവുക. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ ആളുകള്‍ എന്ത് ചെയ്യും എന്നാണ് സംശയം.

ഇരുചക്ര വാഹനങ്ങള്‍ പോലും നിരത്തിറക്കാതെ സഹകരിയ്ക്കണം എന്നാണ് സിഐടിയു നേതാവായ കെ ചന്ദ്രന്‍ പിള്ള അഭ്യര്‍ത്ഥിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ പോലും തടയാനുള്ള ആഹ്വാനമാണിതെന്നാണ് ഹര്‍ത്താല്‍ വിരുദ്ധര്‍ ആരോപിയ്ക്കുന്നത്.

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാണ് സമരത്തിനിറങ്ങുന്നത് എന്നതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു എതിര്‍പ്പും ഉണ്ടാകില്ല. സെപ്തംബര്‍ 1 ന് അര്‍ദ്ധരാത്രി മുതലാണ് സമരം തുടങ്ങുന്നത്.

വിലക്കയറ്റം നിയന്ത്രിയ്ക്കുക, തൊഴില്‍ നിയമം ഭേദഗതി വരുത്താനുള്ള നീക്കം ഉപേക്ഷിയ്ക്കുക, സുപ്രധാന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിയ്ക്കാതിരിയ്ക്കുക, മിനിമ വേതനം ഉയര്‍ത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

English summary
National Trade Union Strike: Kerala will face stalemate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X