കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാഴ്ച്ച ദേശീയ വാഹനപണിമുടക്ക്; പ്രക്ഷോഭം ശക്തമാക്കി തൊഴിലാളികള്‍

  • By Desk
Google Oneindia Malayalam News

പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്ലിനെതിരെ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

<strong>ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി; കാസര്‍കോട് രണ്ടാമത്തെ പഞ്ചായത്തിലും ബിജെപിക്ക് ഭരണം നഷ്ടമാകും</strong>ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി; കാസര്‍കോട് രണ്ടാമത്തെ പഞ്ചായത്തിലും ബിജെപിക്ക് ഭരണം നഷ്ടമാകും

നിയമ ഭേദഗിതി നടപ്പിലാവുന്നതോടെ ഒട്ടോ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, സ്വകാര്യ ബസ്, ട്രാന്‍സ്‌പോര്‍ട്ട, ബസ്, കോര്‍പ്പറേഷനുകള്‍, ചരക്കുകടത്ത് വാഹനങ്ങള്‍ എന്നീ മേഖലകളില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപമായ പ്രക്ഷോഭം നടത്താനാണ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്.

ആരോപിക്കുന്നത്

ആരോപിക്കുന്നത്

നോട്ടുനിരോധനവും ജിഎസ് ടിയും രാജ്യത്തെ വാണിജ്യവ്യാപാരമേഖലയെ തകര്‍ത്തതിനു സമാനമായ ആഘാതം സൃഷ്ടിക്കുന്നതാണ് രാജ്യസഭയില്‍ അവതരിപ്പിച്ച മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ എന്നാണ് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നത്.

കുത്തകവല്‍ക്കരണം

കുത്തകവല്‍ക്കരണം

റോഡുസുരക്ഷ വര്‍ധിപ്പിക്കാനെന്ന പേരില്‍ രാജ്യത്തെ മോട്ടോര്‍ വാഹനരംഗത്ത് കുത്തകവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് ബില്‍. ബില്‍ പാസായാല്‍ രാജ്യത്തെ സാമ്പത്തികമേഖലയില്‍ മറ്റൊരു ആഘാതംകൂടി സൃഷ്ടിക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നു.

വാഹനപണിമുടക്ക്

വാഹനപണിമുടക്ക്

റോഡ് ഗതാഗതരംഗമാകെ കുത്തവത്കരിക്കാനും ദശലക്ഷക്കണക്കിന് തൊഴിലാളികളുടേയും ചെറുകിട തൊഴില്‍ ഉടമകളുടേയും വഴിയാധാരമാക്കുന്നതിനും ഇടയാക്കുന്ന മോട്ടോര്‍ വാഹനനിയമഭേദഗതി ബില്ലിനെതിരേയുള്ള സമരപരിപാടികളുടെ ഭാഗമായാണ് ആഗസ്ത് 7 ന് രാജ്യവ്യാപകമായ വാഹനപണിമുടക്കിന് തൊഴിലാളികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒരുക്കങ്ങള്‍

ഒരുക്കങ്ങള്‍

നാഷനല്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച നടത്തുന്ന പണിമുടക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘടാകര്‍ അറിയിച്ചു. പണിമുടക്കിന്റെ സംസ്ഥാന, ജില്ലാ പ്രാദേശിക കണ്‍വന്‍ഷനുകളും ജാഥകളും കഴിഞ്ഞു.

പ്രകടനങ്ങള്‍

പ്രകടനങ്ങള്‍

വിപുലമായ ലഘുലേഖ പ്രചാരണവും അതത് തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങളുമാണ് ഇപ്പോള്‍ ഇപ്പോള്‍ നടന്നുവരുന്നത്. വരും ദിവസങ്ങളില്‍ ജില്ലാടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും തൊഴിലാളികളും തൊഴിലുടമകുളും സംയുക്തമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കു.

രാജ്യസഭയില്‍

രാജ്യസഭയില്‍

നേരത്തെ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്ന് സിപിഐ എം സഭാ നേതാവ് ടി കെ രംഗരാജനും ഉപനേതാവ് എളമരം കരീമും ആവശ്യപ്പെട്ടു.2017 ഏപ്രിലില്‍ ലോക്‌സഭ പാസാക്കിയ ബില്‍ ചൊവ്വാഴ്ച രാജ്യസഭകൂടി പാസാക്കിയാല്‍ പാര്‍ലമെന്റിന്റെ അംഗീകാരമാകും.

വലിയ നഷ്ടം

വലിയ നഷ്ടം

ബില്ലില്‍ നിരവധി ഭേദഗതികള്‍ അവതരിപ്പിക്കുമെന്ന് സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.വാഹന രജിസ്‌ട്രേഷനുള്ള അധികാരം സ്വകാര്യ ഡീലര്‍മാര്‍ക്ക് കൈമാറാനുള്ള വ്യവസ്ഥകളുമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടി വലിയ നഷ്ടംവരുത്തുമെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.

പ്രവര്‍ത്തനസ്വാതന്ത്ര്യം

പ്രവര്‍ത്തനസ്വാതന്ത്ര്യം

വിവിധ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്.യൂബര്‍, ഒല തുടങ്ങി വെബ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതാണ് ബില്‍.നിലവില്‍ ടാക്‌സി, ഓട്ടോ മേഖലകളില്‍ അനുവദിക്കപ്പെട്ട ഇത്തരം കമ്പനികള്‍ക്ക് ട്രക് മേഖലയില്‍ക്കൂടി പ്രവേശനത്തിന് വഴിയൊരുക്കും.

<strong>പത്രം ബഹിഷ്‌കരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന വാര്‍ത്ത തെറ്റ്; മാതൃഭൂമിക്കെതിരെ ശ്രീധരന്‍പിള്ള</strong>പത്രം ബഹിഷ്‌കരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന വാര്‍ത്ത തെറ്റ്; മാതൃഭൂമിക്കെതിരെ ശ്രീധരന്‍പിള്ള

English summary
national vehicle strike in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X