കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി;ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം; ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തിരുമാനത്തിനെതിരെ ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യ വാപകമായി പണിമുടക്ക് ആരംഭി്ചു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് സമരം.

അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇന്ന് നടത്തില്ല.അതേസമയം കൊവിഡ് ആശുപത്രികളെല്ലാം തന്നെ ഇന്ന് പ്രവർത്തിക്കുമെന്നും ഐഎംഎ അറിയിച്ചിട്ടുമഅട്.കേന്ദ്ര സർക്കാരിൻ്റെ പൊളിറ്റിക്കൽ അജണ്ടയുടെ ഭാ​ഗമാണ് തിരുമാനമെന്ന് ഐഎംഎ സംസ്ഥാന അധ്യക്ഷൻ ഡോ പിറ്റി സക്കറിയാസ് പറഞ്ഞു.

doctors-15625

രൂക്ഷ വിമർശനമാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധനെതിരെ സംഘടന ഉന്നയിച്ചത്. ഇഎൻടി സ്പെഷ്യലിസ്റ്റായ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുൻഗണന മാറിപ്പോയെന്നും സംഘടന കുറ്റപ്പെടുത്തി. അതേസമയം ദില്ലി എയിംസ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ കൊവിഡ് ആശുപത്രികൾ ആയതുനാൽ കറുത്ത ബാഡ്ജ് കുത്തിയാകും ഡോക്ടർമാർ പ്രതിഷേധം അറിയിക്കുക.

Recommended Video

cmsvideo
People should avoid liquor before getting vaccine shot | Oneindia Malayalam

ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. പരിശീലനം നേടി കഴിഞ്ഞാൽ 58 ശസ്ത്രക്രിയകൾ നടത്താമെന്നാണ് അനുമതി.

English summary
National wide doctors strike started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X