കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ട ചങ്കന്‍ വെറും ദുര്‍ബലന്‍; സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകുന്നില്ല, അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ ദുര്‍ബലനാണെന്ന് ദേശീയ വനിത കമ്മീഷന്‍ അംഗം സുഷമ സാഹു. കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പേരില്‍ സ്ത്രീകള്‍ ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ നേരിടുകയാണെന്നും സുഷമ സാഹു പറഞ്ഞു.

ദേശീയ വനിത കമ്മീഷന്‍ അംഗം സുഷമ സാഹുവിന്റെ കേരള സന്ദര്‍ശനത്തനിടയിലായിരുന്നു പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കേരളത്തില്‍ സ്ത്രാകള്‍സ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ ഡിജിപിയോട് വിശദീകരണം തേടിയപ്പോള്‍ അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും സുഷമ സാഹു പറഞ്ഞു.

മുഖ്യമന്ത്രി ദുര്‍ബലന്‍

മുഖ്യമന്ത്രി ദുര്‍ബലന്‍

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ ദുര്‍ബലനായിപോയി അദ്ദേഹത്തിന് കേരളത്തിലെ സ്ഥിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് സുഷമ സാഹു കുറ്റപ്പെടുത്തി.

കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍

കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍

കേരളത്തില്‍ നിന്ന് ദേശീയ വനിത കമ്മീഷന് ഒട്ടേറെ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും സുഷമ സാഹു പറഞ്ഞു. അത്രത്തോളം അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് സുഷമ സാഹു പറയാതെ പറയുകയായിരുന്നു.

ഒരു ദിവസം കണ്ണൂരില്‍ നിന്ന് ലഭിച്ചത് 27 പരാതികള്‍

ഒരു ദിവസം കണ്ണൂരില്‍ നിന്ന് ലഭിച്ചത് 27 പരാതികള്‍

കഴിഞ്ഞ ദിവസം മാത്രം കണ്ണൂരില്‍ നിന്ന് 27 പരാതികളാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഇത് പരിശോധിച്ച് അടുത്ത മാസം വീണ്ടും ഡിജിപിയെ വിളിച്ച് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരാതി നല്‍കിയിട്ടും കാര്യമില്ല

പരാതി നല്‍കിയിട്ടും കാര്യമില്ല

പോലീസിന്റെ കണ്‍ മുന്നില്‍ അക്രമങ്ങള്‍ ഉണ്ടാകുകയാണ്. സ്സ്ത്രീകള്‍ പരാതി നല്‍കിയാലും ഫലമില്ലാത്ത് അവസ്ഥയാണ് നിലനില്‍ക്കുന്നത്.

പോലീസ് സമ്മര്‍ദ്ദത്തില്‍

പോലീസ് സമ്മര്‍ദ്ദത്തില്‍

കേരളത്തില്‍ പോലീസിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഉള്ളത്. ഇക്കാര്യം അവര്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സുഷമ സാഹു പറഞ്ഞു. ഇതുകൊണ്ടാണ് പരാതി നല്‍കിയാലും ഫലമില്ലാതാകുന്നത് എന്നും അവര്‍ കുറ്റപ്പെടുത്തി.

കമ്മീഷന്‍ ഇടപെടും

കമ്മീഷന്‍ ഇടപെടും

മതം മാറിയുള്ള വിവാഹങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍ മറ്റ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നതെന്ന് പെണ്‍കുട്ടികള്‍ക്ക് തോന്നിയാല്‍ അതില്‍ കമ്മീഷന്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു.

English summary
National Women's Commission member Sushma Sahu against woman attrocities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X