യേശുദാസിന്റെ വാക്കുകള്‍ ധാര്‍മികതക്ക് നിരക്കാത്തതെന്ന്....
തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെപ്പറ്റി അഭിപ്രായം പറഞ്ഞ ഗാനഗന്ധര്വന് കെജെ യേശുദാസ് ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മുഴുവന്‍ ദാസേട്ടനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
അതിനിടയിലാണ് ദേശീയ വനിത കമ്മീഷനും യേശുദാസിനെതിരെ തിരിഞ്ഞിരിക്കുന്നത്. യേശുദാസിന്റെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നാണ് വനിത കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞത്.

ധാര്‍മികതക്ക് നിരക്കാത്തതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും വനിത കമ്മീഷന് അധ്യക്ഷ ആരോപിച്ചു. യേശുദാസിനെ പോലെയുള്ള ഒരാള്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നായികരുന്നു യേശുദാസിന്റെ വാക്കുകള്‍. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തോന്നും എന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന് ശുചിത്വ കേരളം സുന്ദര കേരള പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
സംഭവം അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. യേശുദാസിന്റെ മക്കളുടെ ഭാര്യമാര്‍ ജീന്‍സ് അണിഞ്ഞ് നില്ക്കുന്ന ചിത്രവും തപ്പിയെടുത്തായിരുന്നു ചിലര്‍ രംഗത്തെത്തിയത്. സ്ത്രീപക്ഷ വാദികളും പുരോഗമന വാദികളും യേശുദാസിനെതിരെ വാളെടുത്തപ്പോള്‍ ചില സദാചാരവാദികള്‍ അദ്ദേഹത്തെ പിന്തുണക്കാനും രംഗത്തെത്തി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications