കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശിക്കെതിരെ കുരുക്ക് മുറുകുന്നു; എംഎല്‍എക്കെതിരെ കേസെടുത്തു, കോടിയേരിയും ഉത്തരം പറയേണ്ടിവരും

  • By Desk
Google Oneindia Malayalam News

ദില്ലി: സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുടമായ പികെ ശശിക്ക് എതിരായി ഡിവൈഎഫ്‌ഐ നേതാവായ വനിത നല്‍കിയ പരാതി ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനുള്ള കൊടിയ ശ്രമത്തിലാണ് സിപിഎം.

<strong>ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം; 377-ാം വകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധിപ്രഖ്യാപനം</strong>ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം; 377-ാം വകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധിപ്രഖ്യാപനം

മൂന്‍പ് ഉന്നതരായ പല നേതാക്കളും ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന യുവതി പാര്‍ട്ടി എന്ത് തീരുമാനം എടുക്കും എന്ന് അറിയാനായി കാത്തിരിക്കുകയാണ്. പരാതി ലഭിക്കാത്തതിനാല്‍ എംഎല്‍എക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പോലീസ് നിലപാട്. ഇതിനിടെയാണ് വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധേയമായ ഇടപെടലുകള്‍ ഉണ്ടാവുന്നത്.

സംസ്ഥാന വനിതാ കമ്മീഷന്‍

സംസ്ഥാന വനിതാ കമ്മീഷന്‍

ജാമ്യം കിട്ടാന്‍ എറെ പ്രയാസമുള്ള വകുപ്പാണിത്. പരാതിക്കാരിയെ നേരിട്ടു കണ്ട് വിവരങ്ങള്‍ തേടി കേസെടുക്കാന്‍ വനിതാ കമ്മിഷന് ആവശ്യപ്പെടാം. എന്നല്‍ എംഎല്‍എക്കെതിരെ സ്വമേധയാ കേസ് എടുക്കാനാവില്ലെന്ന നിലപാടാണ് സിപിഎം കേന്ദ്രകമ്മിറ്റ് അംഗകൂടിയായ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ എടുത്തത്.

പരാതിക്കാരിയുടെ മൊഴിയെടുക്കും

പരാതിക്കാരിയുടെ മൊഴിയെടുക്കും

വിഷയത്തില്‍ കേസ് എടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നിലപാടെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്ലാണ് പികെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും.

യാതൊരു വിട്ടു വീഴ്ച്ചയും നടത്തില്ല

യാതൊരു വിട്ടു വീഴ്ച്ചയും നടത്തില്ല

എംഎല്‍എക്കെതിരായ ലൈംഗികാതിക്രമ പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍ കേസ് എടുത്തിരിക്കുന്നത്. വലിയ കുറ്റമാണിത്, സമൂഹത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ദേശീയ വനിതാ കമ്മീഷന്‍ യാതൊരു വിട്ടു വീഴ്ച്ചയും നടത്തില്ലെന്നും രേഖ ശര്‍മ്മ പറഞ്ഞു.

എംഎല്‍എക്കെതിരെ കേസ് എടുക്കാന്‍

എംഎല്‍എക്കെതിരെ കേസ് എടുക്കാന്‍

പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം പാരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ എംഎല്‍എക്കെതിരെ കേസ് എടുക്കാന്‍ പോലീസിനോട് വനിതാ കമ്മീഷന് ആവശ്യപ്പെടാം. അങ്ങനെ കേസ് എടുക്കുകയാണെങ്കില്‍ എംഎല്‍എക്കെതിരെയുള്ള കുരുക്ക് മുറുകും.

ഉത്തരം പറയേണ്ടി വരും

ഉത്തരം പറയേണ്ടി വരും

ലൈംഗിക പീഡന പരാതി ലഭിച്ചിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും വിവരം പോലീസില്‍ അറിയിക്കാതിരുന്നതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും ഉത്തരം പറയേണ്ടി വരും. പോലീസില്‍ അറിയിക്കേണ്ട ഒരു കേസ് അല്ല ഇതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.

ഡിജിപിക്ക് പരാതി

ഡിജിപിക്ക് പരാതി

ഇതേസമയം തന്നെ പികെ ശശിക്കെതിരെ കേസ് എടുക്കുണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ചയും കെ എസ് യുവും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ നല്‍കിയ പരാതി ഡിജിപി ലോക്‌നാഥ് ബഹ്‌റ തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറിയിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക പരിശോധനകള്‍ നടത്താനാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

ഐജിക്ക് കൈമാറി

ഐജിക്ക് കൈമാറി

ഡിജിപിക്ക് പരാതി നല്‍കിയിട്ടും ഒന്നും ചെയ്തില്ലെന്ന ആക്ഷേപം മറികടക്കാനാണ് അത് ഐജിക്ക് കൈമാറിയത്. പരാതിക്കാരിയുടെ പേരോ പരാതിയുടെ മറ്റ് ഉള്ളടക്കമോ ഇതില്‍ ഇല്ലാത്തതിനാല്‍ നേരിട്ട് കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

English summary
womens commission charged case against pk sasi mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X