ദേശീയ പണിമുടക്ക് ബുധനാഴ്ച: കേരളത്തില്‍ ബസ് ഓടുമോ? കടകള്‍ തുറക്കുമോ? ഏതൊക്കെ സേവനങ്ങളെ ബാധിക്കും
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ ജുലൈ 9 ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ സംമ്പൂർണ്ണമായേക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കുകയെന്ന മുദ്രാവാക്യം ഉയർത്തിയാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പണിമുടക്കുന്ന സംഘടനകള്‍
എട്ടിന് അർധരാത്രി മുതൽ ഒമ്പതിന് അർധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എൽ പി എഫ്, യു ടി യു സി, എച്ച് എം എസ്, സേവ, ടി യു സി ഐ, എൻ എൽ സി, ടി യു സി സി, ജെ എൽ യു, എൻ എൽ യു, കെ ടി യു സി എസ്, കെ ടി യു സി എം, ഐ എൻ എൽ സി, എൻ ടി യു ഐ, എച്ച് എം കെ പി തുടങ്ങിയ സംഘടനകള്‍ എല്ലാം തന്നെ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയന്‍ അറിയിച്ചു.
കേരളത്തെ ബാധിക്കുമോ?
കേരളത്തിലെ പ്രബല സംഘടനകളെല്ലാം പണിമുടക്കില്‍ ഭാഗമാകുന്നതിനാല്‍ ജനജീവിതം സ്തംഭിക്കാനാണ് കൂടുതല്‍ സാധ്യത. അവശ്യ സർവീസുകൾ, പാൽ, പത്രവിതരണം എന്നിവയെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ബസ്, ഓട്ടോ റിക്ഷ, മറ്റ് ടാക്സി സർവ്വീസ്, കടകള്‍ തുടങ്ങിയവയെ സമരം കാര്യമായ രീതിയില്‍ തന്നെ ബാധിച്ചേക്കും. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും അന്നേ ദിവസം വലിയ തോതില്‍ തടസ്സപ്പെടും.
കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെടുന്നു. വാണിജ്യ വ്യാപാര വ്യവസായ മേഖലകള്‍ കൂടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം തുടങ്ങിയ മേഖലകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
സമരക്കാരുടെ ആവശ്യങ്ങള്‍
എല്ലാ അസംഘടിത - കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കുക എന്നത് ഉൾപ്പെടെ 17 മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് 2025 ജൂലായ് 09 ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്. സ്‌കീം വർക്കർമാർ തൊഴിലാളികളായി അംഗീകരിക്കണമെന്നും, എല്ലാ അസംഘടിത - കരാർ തൊഴിലാളികൾക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കണമെന്നും ആവശ്യം സംഘടനകള്‍ കേന്ദ്ര സർക്കാറിന് മുന്നില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ ആവശ്യം നിരാകരിക്കുക മാത്രമല്ല വിവിധ പദ്ധതികളിലെ തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആനുകൂല്യം പോലും നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കൂടാതെ സ്കീം വർക്കേഴ്സിന് അനുവദിക്കുന്ന തുകയിലും കേന്ദ്ര സർക്കാർ ഓരോ ബജറ്റിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്.
കോർപ്പറേറ്റ് അനുകൂല തീരുമാനങ്ങളാണ് തൊഴിൽ നിയമഭേദഗതിയിൽ ഉള്ളത്. 500 തൊഴിലാളികൾ താഴെയുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമില്ല,, 250 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് ഇല്ല, 100 തൊഴിലാളികൾ താഴെയുള്ള സ്ഥാപനത്തിൽ കാന്റീൻ ആവശ്യമില്ലെന്നും, 50 സ്ത്രീ തൊഴിലാളികൾ താഴെയുള്ള സ്ഥാപനങ്ങളിൽ ശിശു സംരക്ഷണാലയം ആവശ്യമില്ല, 50 തൊഴിലാളികൾ താഴെയുള്ള സ്ഥാപനങ്ങളിൽ വിശ്രമ മുറിയോ ഭക്ഷണമുറിയോ ആവശ്യമില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു.
തൊഴിലിടത്തെ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ച് തൊഴിലുടമകൾക്ക് യഥേഷ്ടം തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള പുതിയ കാടത്ത നിയമങ്ങൾ കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications