Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യവ്യാപക ദേശീയ പണിമുടക്ക് ആരംഭിച്ചു; അവശ്യസര്‍വീസുകള്‍ മാത്രം, ഹോട്ടലുകള്‍ തുറക്കില്ല

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രി 12 മുതല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയത്തിനെതിരെയാണ് ദേശീയ തലത്തില്‍ ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ തൊഴിലാളി സംഘടനകളും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്ത വേദി സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

national

പണിമുടക്കില്‍ നിന്ന് പാല്‍, പത്രം, ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്റ് റെസ്‌ക്യൂ എന്നീ അവശ്യസര്‍വീസുകള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകളും തുറക്കില്ല. സ്വിഗ്വി സൊമാറ്റോ തുടങ്ങിയ സര്‍വ്വീസുകളും ഉണ്ടാകില്ലെന്നാണ് സൂചന. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള സര്‍വീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് ബസ് സര്‍വീസ് ഉണ്ടാകില്ല.

അതേസമയം, പണിമുടക്ക് മത്സ്യമേഖലയെ ബാധിച്ചിട്ടില്ല. ഡീസല്‍ വില വര്‍ദ്ധന ഉള്‍പ്പടെയുള്ളവയില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസം പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ പണിമുടക്കില്‍ ശക്തമായി നടപ്പാക്കേണ്ടെന്ന് മത്സ്യത്തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചത്.

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത പൊതുപണിമുടക്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള കേന്ദ്ര എക്സൈസ് തീരുവ വെട്ടിക്കുറക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.

സി ഐ ടി യു, ഐ എന്‍ ടി യുസി, എ ഐ ടി യു.സി, എച്ച് എം എസ്, എഐയുടിയുസി, ടി യു സി സി, സേവ , എ ഐ സി സി ടി യു, യു ടി യു സി, എല്‍ പി എഫ്, എസ് ടി യു തുടങ്ങി കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് . പണിമുടക്ക് രണ്ട് ദിവസമാണെങ്കിലും നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് ഇടപാടുകളെയും ബാധിക്കും .

Recommended Video

cmsvideo
    Nation-wide trade union strike disrupts life in Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+