കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹോസ്റ്റലില്‍ 'പുലയക്കുടില്‍'; നാട്ടകം പോളിടെക്‌നിക്കില്‍ കാണുന്നത് ജാതി വിവേചനത്തിന്റെ അങ്ങേയറ്റം

ഹോസ്റ്റലിന്‍റെ ഒരു മുറിയിലും ഹാളിലും പുലയക്കുടില്‍ എന്നെഴുതി വെച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

  • By Nihara
Google Oneindia Malayalam News

കോട്ടയം: നാട്ടകംപോളി ടെക്‌നിക്കില്‍ അരങ്ങേറിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍. റാഗിങ്ങിന് പുറമേ ദളിത് പീഡനവും നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റാഗിങ്ങിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വൃക്ക തകരാറിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരിങ്ങാലക്കുട പാര്‍ക്ക് റോഡ് ഊടന്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ അവിനാശ് തൃശ്ശൂരിലെ മദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനകം രണ്ട് തവണ അവിനാശിനെ ഡയാലിസിസിന് വിധേയമാക്കി.

ഹോസ്റ്റലില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനം വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഹോസ്റ്റലിന്റെ ഒരു മുറിയിലും ഹാളിന്റെ ഭാഗത്തും പുലയക്കുടില്‍ എന്നെഴുതി വെച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്

ദളിത് പീഡനം

ദളിത് പീഡനം

കോളേജില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പീഡനം വ്യക്തമാക്കുന്ന തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. പ്രതികള്‍ ഉന്നതരായതിനാല്‍ സംഭവം പുറത്തുവരാറില്ല. വിവേചനത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 അരങ്ങേറിയത് ഞെട്ടിപ്പിക്കുന്നത്

അരങ്ങേറിയത് ഞെട്ടിപ്പിക്കുന്നത്

ഡിസംബര്‍ രണ്ടിനു രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ മുന്നുവരെ കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഏവരേയും ഞെട്ടിപ്പിക്കുന്നതാണ്. പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി നൂറുവീതം പുഷ്അപ്പും സിറ്റപ്പും എടുപ്പിക്കുകയും തറയില്‍ക്കിടത്തി നീന്തിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തുവെന്ന് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

 പരാതി ലഭിച്ചില്ലെന്നു പ്രിന്‍സിപ്പല്‍

പരാതി ലഭിച്ചില്ലെന്നു പ്രിന്‍സിപ്പല്‍

റാഗിങ്ങ്, ദളിത് പീഡനം സംബന്ധിച്ച് കോളേജില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന മൊഴിയാണ് പ്രിന്‍സിപ്പല്‍ സിജി അനിത നല്‍കിയിട്ടുള്ളത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴാണു റാഗിങ്ങ് സംബന്ധിച്ച് കോളെജ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. കോളേജ് തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കീഴടങ്ങി

കീഴടങ്ങി

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത കേസില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ്, എന്നിവര്‍ ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.

English summary
Five accused in the Nattakom ragging case surrendered at the Changanassery DySP office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X