കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പിളപ്പാട്ടുകളുടെ തനിമ നിലനിര്‍ത്തണമെന്ന് മാപ്പിള കവി ഒഎം കരുവാരക്കുണ്ട്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മാപ്പിളപ്പാട്ടുകളുടെ തനിമ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അതിനുള്ള പ്രയത്‌നങ്ങളില്‍ കേരള ഖിസ്സപ്പാട്ട് സംഘം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും പ്രശസ്തമാപ്പിള കവി ഒഎം കരുവാരക്കുണ്ട് അഭിപ്രായപ്പെട്ടു.
കേരള ഖിസ്സപ്പാട്ട് സംഘം സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ എടപ്പാള്‍ മൂതൂര്‍ ഇര്‍ഷാദുല്‍ മുസ്ലീമീന്‍ സംഘടിപ്പിച്ച 'ഖിസ്സപ്പാട്ട് സംഗമം ' ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഖിസ്സപ്പാട്ട് സംസ്ഥാന പ്രസിഡണ്ട് കെ എം ബാവ മൗലവി അദ്ധ്യക്ഷത വഹിച്ചു.

mappilapaatt

മാപ്പിളപ്പാട്ട് രംഗത്തെ സമഗ്ര സംഭാനകള്‍ക്ക് അമേരിക്കയിലെ കിങ്ങ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡി - ലിറ്റ് കരസ്ഥമാക്കിയ ഡോ: യൂസഫ് കാരക്കാടിന് കേരള ഖിസ്സ പ്പാട്ട് സംഘത്തിന്റെ ഉപഹാരം ഒ എം കരുവാരക്കുണ്ട് കൈമാറി. ചടങ്ങില്‍ സമസ്ത ഓര്‍ഗനൈസര്‍ സിദ്ധീഖ് ഫൈസി അമ്മിനിക്കാട്,ഖിസ്സ പ്പാട്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് യൂസഫ് ദാരിമി പൂന്താവനം , ഇബ്രാഹിം മുതുര്‍ ധ സഅഠട സംസ്ഥാന പ്രസിഡണ്ട് പ ടി പി മുഹമ്മദ് ധഡി സി സി ജന:സെക്രട്ടറി പ സ്വാഗത സംഘം ചെയര്‍മാന്‍കെ പി കമാലുദ്ദീന്‍, കണ്‍വീനര്‍ പി ജി അന്‍വര്‍ മൂതുര്‍, യൂസഫ് കാരക്കാട് ,കോഡിനേറ്റര്‍പി വി എ സലാം മൗലവി, കെ വി രായിന്‍കുട്ടി ,എടപ്പാള്‍ ബാപ്പു ,എ കെ കെ മരക്കാര്‍തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഇന്നസെന്റ് അമ്മ അധ്യക്ഷ പദവി ഒഴിയും; തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് നടന്‍, സ്ഥാനമോഹമില്ലഇന്നസെന്റ് അമ്മ അധ്യക്ഷ പദവി ഒഴിയും; തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് നടന്‍, സ്ഥാനമോഹമില്ല

തുടര്‍ന്ന്ഇസ്ലാമിക ചരിത്ര കഥാപ്രസംഗ രംഗത്തെ പ്രഗല്‍ഭരായ കെ എം ബാവ മൗലവി കൈപ്പുറം ,അബു ത്വാഹിര്‍ മൗലവി പനങ്ങാങ്ങര ,കെ എസ് മൗലവി മുണ്ടക്കോട്ട് കുര്‍ശി ,സിദ്ധീഖ് മൗലവിമണലടി ഹാഫിള് മുസ്ലിയാരങ്ങാടി തുടങ്ങിയവരും ഗായകരായ യുസഫ് കാരക്കാട് ,മൊയ്തീന്‍ കുട്ടി മുസ്ലിയാരങ്ങാടി ,പി ടി എം ആനക്കര ,ശിഹാബ് നെല്ലായ ,സമദ് കോട്ടോപ്പാടം, അന്‍വര്‍ കിളിരാനി തുടങ്ങിയവരും അണിചേര്‍ന്ന് അഞ്ച് ഇസ്ലാമിക ചരിത്ര കഥാപ്രസംഗങ്ങള്‍നടന്നു.

<br>കേരളത്തിലെ പ്രമുഖ പുരുഷ വനിതാ ടീമുകൾ മാറ്റുരക്കും;ഇൻറ്റർ ക്ലബ്ബ് വോളി ഒരുക്കങ്ങൾ പൂർത്തിയായി
കേരളത്തിലെ പ്രമുഖ പുരുഷ വനിതാ ടീമുകൾ മാറ്റുരക്കും;ഇൻറ്റർ ക്ലബ്ബ് വോളി ഒരുക്കങ്ങൾ പൂർത്തിയായി

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസം! ലിംഗായത്തിന് പ്രത്യേക മതന്യൂനപക്ഷ പദവിയില്‍ തീരുമാനം മെയ് 15ന് ശേഷംകർണാടകത്തിൽ ബിജെപിക്ക് ആശ്വാസം! ലിംഗായത്തിന് പ്രത്യേക മതന്യൂനപക്ഷ പദവിയില്‍ തീരുമാനം മെയ് 15ന് ശേഷം

English summary
naturality of mappilapattu should maintained says om kartuvarakund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X