നവകേരള ബസ് ഓടുക ഏത് റൂട്ടിൽ?; കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ എന്ന് സൂചന
തിരുവനന്തപുരം: കേരളത്തിൽ ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയ ബസ്സായിരുന്നു നവകേരള ബസ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് നവകേരള ബസ്. ഈ ബസ് ഉടൻ പൊതു ജനങ്ങൾക്ക് യാത്രക്കായി നിരത്തിൽ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അന്തിമമായ തീരുമാനം ഉണ്ടാവും.
നവകേരള യാത്രയ്ക്ക് ശേഷം ബസ് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ബസ്സിന്റെ പെർമിറ്റിൽ മാറ്റം വരുത്തിയത്. കോൺട്രാക്ട് ക്യാരേജ് ആയിരുന്ന പെർമിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തുകയായിരുന്നു. ടിക്കറ്റ് കൊടുത്ത് ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ സർവീസ് നടത്തുന്ന ബസ്സുകൾക്ക് നൽകുന്ന പെർമിറ്റാണ് ഇത്.

അന്തർ സംസ്ഥാന യാത്രയ്ക്കുള്ള പെർമിറ്റ് എടുക്കുന്നതായിരിക്കും അടുത്ത നടപടി. പൊതു മേഖല സ്ഥാനമായതിനാൽ തന്നെ കെ എസ് ആർ ടി സിയെ ഇതിൽ കാലതാമസം ഉണ്ടാവാൻ സാധ്യത്യ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. 1. 15 കോടി രൂപ മുതൽ മുടക്കിലാണ് ഭാരത് ബെൻസിൻപെ ഒ എഫ് 1624 ഷാസിയിൽ പ്രകാശ് ബോഡിയുമായി വാഹനം ഒരുങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നരലക്ഷം രൂപയോളം ചെലവ് വന്നതായാണ് റിപ്പോർട്ട്.
സ്റ്റേജ് ക്യാരേജ് പെർമിറ്റിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ ബസ്സിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിനായി നൽകിയിരുന്ന സീറ്റ് അഴിച്ച് മാറ്റിയിരുന്നു. നവകേരള സദസ്സിന് ശേഷം ബസ്സിനുള്ളിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിർമിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു.
നവകേരള സദസ്സ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പുറത്തിറക്കുന്നത്. ബസ്സിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനും മാറ്റുമായി ജനുവരയിൽ ബസ് ബെംഗളൂരുവിലേക്ക് കാെണ്ടുപോയിരുന്നു. മൂന്ന് മാസത്തോളമാണ് ബസ് അവിടെ ഉണ്ടായത്. ഒരു മാസം മുമ്പ് ഈ ബസ് പാപ്പനംകോട്സെ ൻട്രൽ വർക്‌സിൽ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications