നവകേരള ബസ് അടുത്താഴ്ച മുതൽ സർവീസ് ആരംഭിക്കും; കൂടുതൽ നവകേരള മോഡൽ ബസ്സുകൾ വരുമോ?
തിരുവനന്തപുരം: ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് നവ കേരള ബസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയിൽ സഞ്ചരിച്ച ബസ്സാണിത്. ഇപ്പോൾ ഈ ബസ്സ് സർവീസിനിറക്കാനുള്ള അവാസനഘട്ടത്തിൽ ആണ് കെ എസ് ആർ ടി സി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരുപ റൂട്ടിൽ സർവീസ് നടത്താനാണ് കരെ എസ് ആർ ടി സിയുടെ നിലവിലെ തീരുമാനം.
നേരത്തെ ഉണ്ടായിരുന്ന കോൺട്രാക്ട് കാര്യേജ് പെർമിറ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റ് ആക്കിയിട്ടുണ്ട്. ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി ലഭിച്ചാൽ ഉടൻ സർവീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചർച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സർവ്വീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാനും ആലോചനയുണ്ട്. സർവീസ് പരാജപ്പെട്ടാൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും.

സംസ്ഥാന സർക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിർമ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബിൽഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ജനുവരിയലാണ്.
ബസ് ബെംഗളൂരുവിൽ കൊണ്ടുപോയത്. . മൂന്ന് മാസത്തോളമാണ് ബസ് അവിടെ ഉണ്ടായത്. അറ്റകുറ്റ പണികൾ കഴിഞ്ഞ ബസ് ഇപ്പോൾ കെ എസ് ആർ ടി സിയുടെ പാപ്പനം കോട് സെൻട്രൽ ഷോപ്പിൽ ആണ് ഉള്ളത്. ബസ് വെറുതെ കിടക്കുകയാണ് എന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഒരു മാസം മുമ്പ് ഈ ബസ് പാപ്പനംകോട്സെ ൻട്രൽ വർക്‌സിൽ എത്തിക്കുകയായിരുന്നു.
സ്റ്റേജ് ക്യാരേജ് പെർമിറ്റിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ ബസ്സിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications