നവകേരള സദസ്സ്: പരാതികളില്‍ പെട്ടെന്ന് നടപടി വേണമെന്ന് മുഖ്യമന്ത്രി, അവലോകന യോഗം ആരംഭിച്ചു
തിരുവനന്തപുരം: നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്. പരാതികളില്‍ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചു.
തിങ്കളാഴ്ച തദ്ദേശ സ്വയംഭരണം, എക്സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യുനപക്ഷ ക്ഷേമം, വഖഫ്, സാംസ്ക്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം നടന്നു. വ്യത്യസ്ത വകുപ്പുകളിൽ നിന്ന് വന്ന നിർദേശങ്ങൾ പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

ചൊവ്വാഴ്ച വ്യവസായം, നിയമം, മൈനിങ്ങ് ആൻറ് ജിയോളജി, പട്ടികജാതി പട്ടിക വർഗം, ദേവസ്വം, റവന്യു, ഭവന നിർമ്മാണം, പൊതുവിദ്യാഭ്യാസം, തൊഴിൽ, കൃഷി വകുപ്പുകളുടെ അവലോകനമാണ് നടക്കുക. ബുധനാഴ്ച വനം വന്യജീവി, ഗതാഗതം, ജലവിഭവം, വൈദ്യുതി, മൃഗസംരക്ഷണ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന നിർദേശങ്ങൾ പരിശോധിക്കും.
വെള്ളിയാഴ്ച സഹകരണം, തുറമുഖം, പൊലിസ്, അഗ്നിരക്ഷ, ജയിൽ, സൈനീക ക്ഷേമം, നോർക്ക, പിആർഡി, ധനകാര്യം എന്നീ വകുപ്പുകളുടെ പരിശോധനയാണ് നടക്കുക.20 യോഗങ്ങളാണ് നാല് ദിവസങ്ങളിലായി വിളിച്ചു ചേർത്തിട്ടുള്ളത്. ചീഫ് സെക്രട്ടറി ഡോ. വി വേണു, വകുപ്പു സെക്രട്ടറിമാർ, വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.
അതേസമയം, നവകേരള സദസ്സ് പൂര്‍ത്തിയായപ്പോൾ റവന്യൂ വകുപ്പിൽ തീര്‍പ്പാക്കാൻ ബാക്കിയുള്ളത് 1,06,177 അപേക്ഷകളാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് ഭൂരിപക്ഷത്തിനും വേണ്ടത് സാമ്പത്തിക സഹായമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽനിന്നായി 48,553 പേരാണ് നവകേരള സദസ്സിനെത്തിയത്. വിവിധതരം സഹായങ്ങൾ അടക്കം പലവിധ പരാതികളെന്ന ശീര്‍ഷകത്തിൽ 36,358 എണ്ണം പരിഗണന കാത്തുകിടക്കുന്നുണ്ട്.
ദുരിതാശ്വാസനിധി സഹായം ആവശ്യപ്പെട്ട് ലഭിച്ച 48,553 അപേക്ഷകളിൽ കൂടുതലും ആലപ്പുഴയിൽനിന്നാണ് -6732. കാസര്‍കോടാണ് കുറവ് -920. മുൻഗണന അടിസ്ഥാനത്തിൽ തീർപ്പാക്കേണ്ട വിഭാഗത്തിൽ ചതുപ്പുനിലം തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് 10,950ഉം പട്ടയ പ്രശ്നത്തിൽ 17,437ഉം അപേക്ഷ റവന്യൂ വകുപ്പിലുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ












Click it and Unblock the Notifications