Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരള സദസ്സിന് ഇന്ന് സമാപനം; 5 മണ്ഡലങ്ങളിൽ സദസ്സ്; ഡി ജി പി ഓഫീസിലേക്ക് കോൺ​ഗ്രസ് മാർച്ച്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർ​ഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞമാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോ​ഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക.

വട്ടിയൂർക്കാവ് പോളി ടെക്നിക്ക് ​ ​​ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിൽ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവെച്ചിരുന്നു. അടുത്ത മാസം, 1, 2 തീയതികളിൽ ഈ പര്യടനം പൂർത്തിയാക്കും.

Cm

അതേ സമയം സമാപന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉണ്ടായേക്കും. യുവ മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചിന് ആ​ഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിൽ. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ കോൺ​ഗ്രസിന്റെ ഡി ജി പി ഓഫീസ് മാർച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെ പി സി സി ആസ്ഥാനത്ത് നിന്നാണ് മാർച്ച് തുടങ്ങുക. കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും.

എംപിമാർ എം എൽ എ മാർ കെ പി സി സി ഭാരവാഹികൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും. ഇതേ വിഷയത്തിൽ കെ എസ് യുവും യൂത്ത് കോൺ​ഗ്രസും നടത്തിയ മാർച്ച് അക്രമാസക്തമായ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരിക്കും പോലീസ് ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+