Video: നവകേരള ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ലൈവ് വീഡിയോയുമായി മന്ത്രി പി രാജീവ്
കാസര്ഗോഡ്: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി മന്ത്രിമാരും സഞ്ചിരിക്കുന്ന ബസ്സിൽ നിന്നും ലൈവ് വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്. പ്രത്യേകം തയ്യാറാക്കിയ ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ഘാടന കേന്ദമ്രായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലേക്ക് തിരിച്ചു. ആദ്യം ബസ്സിൽ കയറിയത് മുഖ്യമന്ത്രിയായിരുന്നു. പിന്നാലെ മറ്റ് മന്ത്രിമാരും കയറി.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ തയ്യാറാക്കിയ ബസ് ഇന്ന് പുലർച്ചെയാണ് ബെംഗളൂരുവിൽ നിന്ന് കാസർഗോഡ് എത്തിയത്. ഞായറാഴ്ച രാവിലെ കാസർഗോഡ് പൊതുമരാമത്ത് കോംപ്ലക്സിൽ പ്രഭാതയോഗവും കാസർഗോഡ് ജില്ലയിലെ പ്രമുഖരുടെ യോഗവും ചേരും. അതിന് ശേഷം കാസർഗോഡ് മണ്ഡലം നവകേരള സദസ്സ് 11. 30ന് നായൻമാർമൂലയിൽ ചേരും.

മൂന്നരയ്ക്ക് ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാൽ സ്കൂൾ ഗ്രൗണ്ടിലും നവകേരള സദസ്സ് ചേരും. 4.30 ന് കാഞ്ഞങ്ങാട് മണ്ഡലം സദസ്സ് ദുർഗ സ്കൂളിലും വൈകീട്ട് ആറിന് തൃക്കരിപ്പൂർ മണ്ഡലം സദസ്സ് കാലിക്കടവ് മൈതാനിയിലും ചേരും. തിങ്കളാഴ്ച കണ്ണൂർ ജില്ലയിലാണ് നവകേരള സദസ്.
140 മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് ഡിസംബർ 23ന് തിരുവനന്തപുരത്ത് പരിപാടി സമാപിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും ശാശ്വത പരിഹാരം കണ്ടെത്താൻ നിർദ്ദേശിക്കുകയുമാണ് ലക്ഷ്യങ്ങൾ.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications