നവകേരള ബസ് മേയ് 5 മുതൽ സർവീസ് തുടങ്ങും; ടിക്കറ്റ് നിരക്കും റൂട്ടും റിസർവേഷനെക്കുറിച്ചും അറിയാം..
തിരുവനന്തപുരം: ഒരു സമയത്ത് ചർച്ചകളിൽ സജീവമായി ഉണ്ടായിരുന്ന ഒന്നാണ് നവ കേരള ബസ്. നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചത് നവ കേരള ബസ്സിലായിരുന്നു. മേയ് അഞ്ച് മുതൽ നവ കേരള ബസ്സ് സർവീസ് ആരംഭിക്കുകയാണ്. മികച്ച സൗകര്യങ്ങളോടെയാണ് ഗരുഡ പ്രീമിയം എന്ന പേരിലുള്ള നവ കേരള ബസ്സിൽ ഒരിക്കിയിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ അന്തർ സർവീസായാണ് നവ കേരള ബസ് സർവീസ് നടത്തുന്നത്.
കോഴിക്കോട് - ബെംഗളൂരു റൂട്ടിലാണ് സർവീസ്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ എ സി ബസ്സുകൾക്കുള്ള അഞ്ച് ശതമാനം ലക്ഷ്വറി ടാക്സും നൽകണം, രാവിലെ 4 മണിക്ക് കോഴിക്കോട്ട് നിന്ന് യാത്ര തിരിക്കുന്ന ബസ് കല്പറ്റ, ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11. 35 ന് ബെംഗളൂരുവിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 2. 30 ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10. 5 ന് കോഴിക്കോട് എത്തും. കോഴിക്കോട്, കല്പറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരു ( സാറ്റ്ലെറ്റ്, ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ.

ഓൺലൈേൻ റിസർവേഷൻ സൗകര്യമുണ്ട്. എയർ കണ്ടീഷണർ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസ്സിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.
ശുചി മുറി, വാഷ് ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സംവിധാനങ്ങളും ഉണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം ലഗേജ് സൂക്ഷിക്കാം. മേയ് 1 ബുധനാഴ്ച വൈകീട്ട് 6. 30 ന് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് സർവീസായി പോകും. ട്രിപ്പിൽ ടിക്കറ്റ് എടുത്ത് ആളുകൾക്ക് യാത്രം ചെയ്യാം..
സംസ്ഥാന സർക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ബസ്സിന്റെ ബോഡ് നിർമ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ജനുവരിയിലാണ് ബസ് ബെംഗളുരുവിലേക്ക് കാെണ്ടുപോയത്.
മൂന്ന് മാസത്തോളമാണ് ബസ് അവിടെ ഉണ്ടായിരുന്നത്. അറ്റകുറ്റ പണികൾ കഴിഞ്ഞ് കെ എസ് ആർ ടി സിയുടെ പാപ്പനം കോട് സെന്‌ട്രൽ വർക്ക് ഷോപ്പിലേക്ക് ബസ്സെത്തിക്കുകയായിരുന്നു. ഒരു മാസം മുൻപാണ ബസ് ഇവിടെ എത്തിയത്. സ്റ്റേജ് കാര്യർ പെർമിറ്റിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ ബസ്സിൽ വരുത്തിയിരുന്നു, സീറ്റിലും മാറ്റംവരുത്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications