പിണറായി വിജയന്റെ നവകേരളാ യാത്രയ്ക്ക് തുടക്കം, പ്രചാരണ വീഡിയോ കിടിലനായി, ഇനി യാത്ര..
പാലക്കാട്: അഴിമതി വിമുക്ത വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്ര വെള്ളിയാഴ്ച ആരംഭിച്ചു. കാസര്‍ക്കോടു മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര. വൈകിട്ട മൂന്നിന് ഉപ്പളയില്‍ ് മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്താണ് യാത്രയുടെ ആദ്യ സ്വീകരണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംബന്ധിക്കും. ഇതേസമയം എംവി ഗോവിന്ദന്‍, കെ ജെ തോമസ്, എംപിമാരാ. പി എ സമ്പത്ത്, എംബി രാജേഷ്, പി കെ ബിജു, കെ ടി ജലീല്‍ എം എല്‍എ, പി കെ സൈനബ എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും.

നവകേരളാ മാര്‍ച്ചിന്റെ വീഡിയോ പ്രമോ പുറത്തിറക്കിയിരുന്നു. പിണറായിയെ കേന്ദ്രീകരിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. ഇ എം എസിന്റെ പ്രസംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
എകെ ജി കൃഷ്ണപ്പിള്ള, വി എസ് അച്യുതാനന്ദന്‍ എന്നിവരുടെ ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി ഉണ്ണികൃഷ്ണനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications