നവകേരള സദസ്സ്: പൊതുയോഗങ്ങൾ, പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും; ഒരു ദിവസം പരമാവധി 4 മണ്ഡലങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ മണ്ഡലപര്യടനമായ നവകേരള സദസ്സിന് വിപുലമായ സജ്ജീകരണം. നവകേരള സദസ്സിൽ പ്രഭാത സംവാദത്തിന് ശേഷം ദിവസവും നാല് പൊതുയോഗങ്ങളാണ് ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. ഒരു ദിവസം പരമാവധി നാല് മണ്ഡലങ്ങളിൽ ആണ് സദസ്സ്. പൊതുയോഗങ്ങൾക്ക് മുമ്പ് കലാപരിപാടികൾ ഉണ്ടാവും. സദസ്സ് നടക്കുന്ന ജില്ലകളിലായി അഞ്ച് മന്ത്രിസഭാ യോഗങ്ങൾ ഇതിനിടെ നടക്കും.
സദസ്സിന്റെ ഭാഗമായി പൊതുയോഗങ്ങൾ ഉണ്ടാവും പൗരപ്രമുഖരുമായി കൂടിക്കാഴ്ചയും ഉണ്ടാവും. സ്വാതന്ത്ര്യ സമര പോരാളികൾ മഹിള യുവ വിദ്യാർത്ഥി പ്രതിനിധികൾ കോളേജ് യൂണിയൻ ഭാരവാഹികൾ പിന്നാക്ക വിഭാഗത്തിലെ പ്രതിഭകൾ, സാമുദായിക നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ കുറഞ്ഞത് 250 പേർ സംവാദത്തിന് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

സദസ്സ് തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് പ്രത്യേക പന്തലിൽ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിച്ച് തുടങ്ങും. തുടർനടപടികൾക്കായി രസീത് നൽകും. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ ഉണ്ടാവും. കുടിവെള്ളം, ശൗചാലയം, വൈദ്യസഹായം എന്നിവയും ഉണ്ടാവും. പരാതികളുടെ പുരോഗതി വീക്ഷിക്കാൻ ഓൺലൈൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്, കഴിയന്നവ അന്ന് തന്നെ തീർപ്പാക്കും. തീർപ്പാക്കാൻ പറ്റാത്ത പരാതികളിലെ തീരുമാനം പിന്നീട് അറിയിക്കും.
നവകേരള സദസ്സിനെക്കുറിച്ച് പറയുമ്പോൾ കൂടുതൽ ചർച്ചയാവുന്നത് ബസ്സാണ്. 1.5 കോടിയാണ് ബസ്സിന് വേണ്ടി അനുവദിച്ചത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരു ഈ ബസ്സിലാണ് യാത്ര ചെയ്യുക. എല്ലാ മന്ത്രിമാരും യാത്ര ചെയ്യുന്ന ഈ ബസ്സിൽ മന്ത്രിസഭാംഗങ്ങളുടെയെല്ലാം ചിത്രങ്ങൾ പതിക്കാനായിരുന്നു നിർദ്ദേശം.
എന്നാൽ മന്ത്രിസഭാ യോഗത്തിൽ ഇതിൽ ചർച്ചവന്നപ്പോൾ മന്ത്രിമാരിൽ നിന്ന് തന്നെ എതിർപ്പ് ഉണ്ടായി.മന്ത്രിമാരുടെ ചിത്രങ്ങൾ ബസ്സിൽ പതിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതോടെ ചിത്രങ്ങൾ പതിക്കുന്നതിനോടുള്ള വിയോജിപ്പ് കൂടുതൽ മന്ത്രിമാർ അറിയിച്ചു.
മോട്ടോർ വാഹന നിയമപ്രകാരം ബസ്സിൽ ഇങ്ങനെ ചിത്രങ്ങൾ പതിക്കുന്നതിന് വിലക്കുണ്ടെന്ന വിവരവും ഗാതഗതമന്ത്ര ചൂണ്ടിക്കാട്ടിയിരുന്നു.
എല്ലാവരുടേയും അഭിപ്രായം അതാണെങ്കിൽ ബസിൽ നിന്ന് ചിത്രം ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിയും നിർദ്ദേശിച്ചു. ബസ്സിൽ വൻ സജ്ജീകരമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. ശൗചാലയമടക്കമുള്ള സംവിധാനം ഉണ്ടാകും. എല്ലാ മന്ത്രിമാരും ഈ ബസ്സിൽ തന്നെയായിരിക്കും യാത്ര ചെയ്യുന്നത്. ഔദ്യോഗിക വാഹനങ്ങൾ മണ്ഡലത്തിലേക്ക് കാെണ്ടുവരില്ല.












Click it and Unblock the Notifications