Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസ് മൂക്കാതെ പഴുത്തയാള്‍, മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പം'; തിരിച്ചടിച്ച് സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചട്ടമ്പികള്‍ക്ക് കള്ള് വാങ്ങിച്ച് കൊടുത്ത് ചീത്ത വിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രിയെന്ന് സതീശന്‍ പറഞ്ഞു. 17 സദസുകളില്‍ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങനെയുള്ള അദ്ദേഹമാണ് തന്നോട്മാന്യമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. നാളെ മന്ത്രിമാരില്‍ പലരും കരുതല്‍ തടങ്കലില്‍ നിന്ന് മോചിതരാകുമെന്നും സതീശന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ അവസാന ദിവസമാണ് നാളെ. ഇത് മുന്‍നിര്‍ത്തിയാണ് സതീശന്റെ പരിഹാസം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vd satheesan

നവ കേരള സദസിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്നെ 'വെറും ഡയലോഗ്' സതീശന്‍ എന്ന് ആക്ഷേിച്ച മുഹമ്മദ് റിയാസിനും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന് എന്നും മൂക്കാതെ പഴുത്തയാളാണ് റിയാസ് എന്നും സതീശന്‍ പരിഹസിച്ചു.

'മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ്. ഇപ്പോള്‍ എനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നു. എന്റെ പാര്‍ട്ടിയിലെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ട. കേടായ റോഡിലെ കുഴി എണ്ണട്ടെ' എന്നും സതീശന്‍ പറഞ്ഞു. നവകേരള സദസിനെതിരായ യു ഡി എഫ് പ്രതിഷേധം സര്‍ക്കാരിനുള്ള ജനപിന്തുണ കണ്ടുള്ള അസ്വസ്ഥതയില്‍ നിന്നുണ്ടായതാണ് എന്ന് പിണറായി പറഞ്ഞിരുന്നു.

പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തെന്നും നവകേരള സദസിനോട് അലര്‍ജി ഫീലാണ് കോണ്‍ഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നവകേരള സദസിന്റെ പ്രചാരണ ബോര്‍ഡുകള്‍ കോണ്‍ഗ്രസുകാര്‍ പരസ്യമായി തല്ലി തകര്‍ക്കുന്നെന്നും പൊലീസിന് നേരെ മുളക് പൊടി എറിഞ്ഞെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്തതാണിത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അക്രമങ്ങള്‍ നടത്താനുള്ള മാനസികാവസ്ഥ ഉണ്ടാക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണ്. സാമൂഹിക വിരുദ്ധ സമീപനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള സദാസ് നാളെ കഴിയുമെന്നും തിരുത്താന്‍ പ്രതിപക്ഷത്തിന് ഇനിയും സമയമുണ്ടെന്നും പിണറായി ഓര്‍മിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+