Get Updates
Get notified of breaking news, exclusive insights, and must-see stories!

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ‌ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐയ്ക്ക് കൈമാറണമെന്നുമാണ് ആവശ്യം. സി പി എം നേതാവ് പ്രതിയായ കേസിൽ ക‍ൃത്യമായ കേസിൽ‌ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ‌ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതാെരു നീക്ക് പോക്കും ഇല്ലാത്ത സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

NAVEEN

അതേ സമയം നവീൻ ബാബുവിന്റെ മരണത്തിൽ‌ തെളിവുകൾ സംരക്ഷിക്കണമെന്നും കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തിന്റെയും ഫോൺകോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന്റെ അഭിഭാഷകൻ ചൊവ്വാഴ്ച ഹർജി പരി​ഗണിക്കവെ തലശ്ശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ കളക്ടറേറ്റിലെ സി സി ടി വി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിം​ഗും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസ്സപ്പെടുത്തുകയല്ല, ഉദ്ദേശ്യമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.

പോലീസിന്റെ തെളിവ് ശേഖരണത്തിൽ തൃപ്തിയില്ലെന്ന് നേരത്തെ നവീൻബാബുവിന്റെ കുടുംഭത്തിന്റെ അഭിഭാഷക പറഞ്ഞിരുന്നു. ജില്ലാ കളക്ടറും പ്രതിയും ഉപയോ​ഗിച്ച് വന്ന ഒന്നിലധികം ഫോൺ നമ്പറുകൾ പരാതിയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പോലീസിന്റെ റിപ്പോർട്ടിൽ അതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല. കൂടാതെ പ്രശാന്തിന്റെ കോൾ റെക്കോർഡ്സും സി ഡി ആറും എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശാന്തിന്റെ നമ്പർ സംബന്ധിച്ച യാതൊന്നും റിപ്പോർട്ടിൽ കാണുന്നില്ല. ദിവസങ്ങൾ കഴിയുന്നതോടെ ഈ തെളിവുകളെല്ലാം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷക പറഞ്ഞിരുന്നു.

യാത്രയയപ്പ് യോ​ഗത്തിൽ പി പി ദിവ്യ നവീൻ ബാബുവിനെതിരെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, ഇതിന് പിന്നാലെയാണ് നവീൻബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+