വടകര നവോദയ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്ക് പനി പടരുന്നു, ആരോഗ്യവകുപ്പ് പരിശോധന നടത്തി
വടകര:മണിയൂർ കുറുന്തോടിയിൽ പ്രവൃത്തിക്കുന്ന നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ പകർച്ചപ്പനി പടരുന്നു.വിദ്യാലയത്തിലെ ഹോസ്റ്റലിൽ താമസിക്കുന്ന 43 വിദ്യാർത്ഥികൾക്കാണ് പനി ബാധിച്ചത്.ഇതിൽ ഒരു വിദ്യാർത്ഥിക്ക് ഡെങ്കി പണിയാണെന്ന് സംശയിക്കുന്നു.ഈ വിദ്യാർത്ഥിയുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കയാണ്.
കുടി വെള്ള ക്ഷാമം രൂക്ഷമായതിനാൽ രാവിലെ,ഉച്ചയ്ക്കും,വൈകീട്ടുമായി ലോറികളിലാണ് വെള്ളം എത്തിക്കുന്നത്.പനി പടർന്നു പിടിച്ച സാഹചര്യത്തിൽ മണിയൂർ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബാബുവിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പരിശോധന നടത്തി.

580 ഓളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭൗതിക സാഹചര്യത്തിൽ ചില പോരായ്മകൾ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ആരോഗ്യ വകുപ്പിന്റെ വിദഗ്ദ്ധ സംഘം തിങ്കളാഴ്ച സ്കൂളിൽ പരിശോധന നടത്തും.ജില്ലാ മെഡിക്കൽ ഓഫീസർക്കും,പഞ്ചായത്ത് അധികൃതർക്കും റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു.












Click it and Unblock the Notifications