കൊച്ചിയില്‍ നാവിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു; കപ്പലില്‍ നടന്നത്...
കൊച്ചി: നാവിക ആസ്ഥാനത്ത് കാവല്‍ ജോലിക്കിടെ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റല്‍ പോലീസ് അന്വേഷണം തുടങ്ങി. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാര്‍ (23) ആണ് വെടിയേറ്റ് മരിച്ചത്.

രാവിലെ എട്ടുമണിയോടെയാണ് സംഭവം. നാവിക ആസ്ഥാനത്ത് നങ്കൂരമിട്ടിരിക്കുന്ന ഐഎന്‍എസ് ജമുനയില്‍ വച്ചാണ് രക്ഷിതിന് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുന്നു. ഇനി അബദ്ധത്തില്‍ തോക്ക് പൊട്ടിയതാണോ എന്നും സംശയിക്കുന്നുണ്ട്.
രാവിലെ ആറിനാണ് രക്ഷിത് ഡ്യൂട്ടിക്ക് കയറിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമില്ല. ഫോറന്‍സിക് പരിശോധനാ ഫലം വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications