ബോട്ട് പൊക്കാന്‍ ഒടുവില്‍ നേവിയെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് സെന്റ് ആന്‍ഡ്രൂസ് തീരത്ത് ഒരു ബോട്ട് കടലില്‍ അടിഞ്ഞിട്ട് മാസം രണ്ടാകുന്നു. ഇതുവരെ ആ ബോട്ടിനെ രക്ഷപ്പെടുത്താനോ മാറ്റാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ബോട്ടിന്റെ ഉടമ ലക്ഷങ്ങള്‍ ചെലവിട്ട് പലരേയും കൊണ്ടുവന്നു. ക്രെയിന്‍ കൊണ്ടുവന്ന് നോക്കി, പരാജയപ്പെട്ടു, ബേപ്പൂരില്‍ നിന്ന് മാപ്പിള ഖലാസിമാരെ കൊണ്ടുവന്നു..., പക്ഷേ ഒരു ഗുണവും ഉണ്ടായില്ല. ഒടുവില്‍ ബോട്ട് രക്ഷിച്ചെടുക്കുക എന്ന സ്വപ്‌നം അയാള്‍ ഉപേക്ഷിച്ചു.
ബോട്ട് തീരത്തടിഞ്ഞത് മത്സ്യത്തൊഴിവാളികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് വിവരം. ഇവര്‍ ഇക്കാര്യം അധികൃതരെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് നേവിയെ രംഗത്തിറക്കിയത്.

ബോട്ട് പൊക്കാന്‍ നേവി
കഴക്കൂട്ടത്തെ തീരത്തടിഞ്ഞ ബോട്ട് നീക്കാന്‍ എറണാകുളത്ത് നിന്നെത്തിയ നാവികസേനാംഗങ്ങള്‍.

ബോട്ട് പൊക്കാന്‍ 10 പേര്‍
പത്ത് പേരടങ്ങുന്ന സംഘമാണ് ബോട്ട് നീക്കാനായി എത്തിയിരിക്കുന്നത്. ബലൂണ്‍ സംവിധാനം ഉപയോഗിച്ച് ബോട്ട് നീക്കിയിടാനാണ് പദ്ധതി.

ബോട്ടെവിടെ
സെന്റ് ആന്‍ഡ്രൂസ് തീരത്ത് അടിഞ്ഞ ബോട്ട് ഇപ്പോള്‍ അവിടത്തന്നെ ഉണ്ടോ എന്ന് മുങ്ങല്‍ വിദഗ്ധര്‍ ആദ്യം ഉറപ്പാക്കും. അതിന് ശേഷം ബലൂണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രണ്ട് ചെറുബോട്ടുകളുടെ സഹായത്തോടെ നീക്കും.

മത്സ്യ പ്രജനനത്തിന് തടസ്സം
ബോട്ട് തീരത്തടിഞ്ഞ് കിടിക്കുന്നത് മത്സ്യ പ്രജനനത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ഒരു വിലയിരുത്തല്‍. മീന്‍പിട്ത്തക്കാരുടെ വലകള്‍ ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ തട്ടി നശിക്കുന്നുണ്ടെന്നും പരാതിയുണ്ട്.

ഒന്നും നടന്നില്ലെങ്കില്‍ കപ്പല്‍
നോവി സംഘത്തിന് ബോട്ട് നീക്കാന്‍ പറ്റിയില്ലെങ്കില്‍ കൊച്ചിയില്‍ നിന്ന് കപ്പല്‍ കൊണ്ടുവന്നായിരിക്കും മറ്റ് നടപടികള്‍ തുടരുക.












Click it and Unblock the Notifications