Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ കുടുംബ സംഗമത്തിൽ നവ്യ നായർ; ചുവന്ന കൊടി എനിക്ക് എന്നും ആവേശമാണെനന് നടി!

തൃശൂർ: വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ എനിക്ക് പാർട്ടിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരാണ് പല നടികളും. ആരെയും പിണക്കാതെ എല്ലാവരുടെയും ഒപ്പം നിൽക്കാനാണ് സെലിബ്രിറ്റികൾ പല്പപോഴും ആഗ്രഹിക്കാറ്. എന്നാൽ ഇപ്പോൾ ചില യുവ നടികൾ അവരുടെ രാഷ്ട്രീയം കൃത്യമായി പറയാനുള്ള ധൈര്യം കാണിക്കുന്നുണ്ട്. കൊടിക്ക് കീഴിലുള്ള രഷ്ട്രീയമല്ലെങ്കിലും സിനിമ പ്രവർത്തകരായ നടിമാർ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്.

ഇത്തരത്തിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കുകയാണ് നടി നവ്യ നായർ. സിപിഎം ഗുരുവായൂർ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുക്കവെയാണ് നവ്യ നായർ തന്റെ നിലപാട് പങ്കുവെച്ചത്. സിപിഎം എന്ന പാർട്ടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശമായിരുന്നെന്ന് അവർ അഭിപ്രായപ്പെട്ടു.

ചുവന്ന കൊടി എന്നും ആവേശം

ചുവന്ന കൊടി എന്നും ആവേശം

കമ്മ്യൂണിസത്തെ കുറിച്ചും മാർക്സിസത്തെ കുറിച്ചും കൂടുതലൊന്നും പറയാനറിയില്ലെങ്കിലും ചുവ്ന കൊടി എന്നും ഒരു ആവേശമാണെന്ന് നവ്യ നായർ പറഞ്ഞു. എല്ലാം മറന്ന്, വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ ഈ പാർട്ടിയെയാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു. നന്മയ്ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ ആ കാലം എന്നും ഉണ്ടാവണമെന്നും നവ്യ പറഞ്ഞു.

ഗുരുവായൂർ ക്ഷേത്ര ദർശനം

ഗുരുവായൂർ ക്ഷേത്ര ദർശനം


ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ നവ്യ, ക്ഷേത്രം മാനേജരും സിപിഎം ഗുരുവായൂർ ലോക്കൽ കമ്മറ്റി അംഗവുമായ പി ശങ്കുണ്ണിരാജുമായി സംസാരിക്കുന്നതിനിടയിലാണ് കുടുംബ സംഗമം നടക്കുന്ന കാര്യം അറിയുന്നത്. ഇങ്ങനെയാണ് വേദിയിലെത്തിയത്. വേദിയിലേക്ക് കയറിവന്ന അമ്മമാരും ചുമട്ട്തൊവഴിലാളികലും ചെരിപ്പ് അഴിച്ചുവെച്ചിട്ടാണ് അകത്ത് കയറിയത്. ഇതാണ് എത്തിക്സ് എന്നും നവ്യ പ്രസംഗത്തിൽ പറഞ്ഞു.

ലാൽസലാം പറഞ്ഞ് അവസാനിപ്പിച്ചു

ലാൽസലാം പറഞ്ഞ് അവസാനിപ്പിച്ചു

എല്ലാ വേദിയിൽ കയറുമ്പോഴും തൊട്ടു തൊഴുതിട്ടാണ് കയറാറുള്ളത്. ഇന്ന് അങ്ങിനെ ചെയ്തില്ലെന്നും പറഞ്ഞ നവ്യനായർ വേദിയെ തൊട്ടുതൊഴുകയും ചെയ്തു. വേദിയിലെ സഖാക്കൾക്കെല്ലാം ലാൽ സലാം പറഞ്ഞാണ് നവ്യ നായർ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ ഒരു കവിത ആലപിക്കണമെന്ന സംഘാടകരുടെ ആവശ്യം ഏറ്റടുത്ത് വീണ്ടും വേദിയിലെത്തി വയലാറിന്റെ അശ്വമേധം എന്ന കവിതയും ആലപിച്ചു.

പ്രവർത്തകർ സന്തോഷത്തിൽ...

കുടുംബ സംഗമത്തിൽ സിനിമ നടി എത്തുക എന്നത് ആശ്ചര്യമായ കാര്യം തന്നെയാണ്. അത് അപ്രതീക്ഷിതമായ കട്നു വരവ് എല്ലാവരെയും ആഹ്ലാദത്തിലാക്കും. അതേ പോലെയതന്നെയായിരുന്നു. നടി നവ്യ നായർ എത്തിയതോടെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും ആഹ്ലാദമായി. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+