'സൂപ്പർ നായിക'; സൈക്കിൾ യാത്രക്കാരനെ ഇടിച്ച ലോറി പിന്തുടർന്ന് നിർത്തിച്ച് നവ്യാ നായർ, പിന്നെ നടന്നത് ഇങ്ങനെ..
ആലപ്പുഴ: പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികന് സഹായമായത് നടി നവ്യ നായർ. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിവനിവാസിൽ രമേശന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറിയെ താരം പിന്തുടർന്ന് നിർത്തിക്കുകയും പരിക്ക് പറ്റിയ രമേശന് സഹായം ചെയ്ത് കൊടുക്കുകയും ചെയ്തു.
അകട വിവരം കൃത്യസമയത്ത് തന്നെ പോലീസിനെ അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. തിങ്കളാഴ്ച രാവിലെ 8. 30 ഓടെയാണ് സംഭവം. പാണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. ദേശീയ പാത നവീകരണത്തിനായ തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചത്. നവ്യ ഈ വാഹനത്തെ പിന്തുടർന്നു. തുടർന്നാണ് ട്രെയിലർ നിർത്തുന്നത്.

മൈനാഗപ്പള്ളിയിൽ യുവതിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിർത്താതെ സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യുപ്പെടുന്ന സാഹചര്യത്തിലാണ് നവ്യയുടെ മാതൃകാപരമായ ഇടപെടൽ. മൈനാഗപ്പള്ളി അപകടത്തിൽ പ്രതികളായ അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമല്ലാത്ത നരഹത്യ കേസാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചിരുന്നത് അജ്മലായിരുന്നു. പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കാൻ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. റോഡിൽ തെറിച്ച് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു.
അപകടത്തെ തുടർന്ന് ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് പോലീസ് പിടികൂടിത്. കേസിൽ അകപ്പെട്ടതിന് പിന്നാലെ പ്രതിയായ ഡോ. ശ്രീകുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അപകടത്തിന്റെ സമയത്ത് അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞു.












Click it and Unblock the Notifications