'ദിലീപേട്ടന്‍ വരെ അതിശയിച്ചു, ഈ നാട്ടിലെ ആളുകളുടെ അകത്തും പുറത്തും വെള്ളം'; നവ്യയ്‌ക്കെതിരെ പ്രതിഷേധം
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കാലെടുത്തുവച്ച നവ്യ നായര്‍ ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്ത നവ്യ, അടുത്തിടെ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ സജീവമായ നവ്യ അടുത്തിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
സന്യാസിമാര്‍ മനുഷ്യരുടെ ആന്തരികാവയവങ്ങളൊക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചുവയ്ക്കുമായിരുന്നു എന്ന് ഒരു പരിപാടിക്കിടെ നടി നവ്യ നായര്‍ പറഞ്ഞിരുന്നു. നവ്യ നായരുടെ ഈ പരാമര്‍ശം വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും കാരണമായിരുന്നു. സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ വരെ നവ്യയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നവ്യയുടെ പുതിയ പരമാര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു പരിപാടിയില്‍ നവ്യ ജന്മനാടിനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് പ്രതിഷേധം ഉയരുന്നത്.
ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നടിയുടെ പരാമര്‍ശം. ഇന്നാട്ടില്‍ വൈദ്യുതയുണ്ടൊ എന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചെന്നും നവ്യ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ നവ്യയുടെ ഈ പരാമര്‍ശം സ്വന്തം നാടിനെ അപമാനിക്കുന്നതാണെന്നാണ് ഒരു സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഈ പരാമര്‍ശം നടത്തിയത്. വലിയ സിനിമ നടിയായപ്പോള്‍ ജനിച്ച നാടിനോട് പുച്ഛമായോ എന്നാണ് മുതുകുളത്തുകാര്‍ നടിയോട് ചോദിക്കുന്നത്. നിങ്ങളോട് പുച്ഛം മാത്രമേ ഉള്ളുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. മുതുകുളത്തുള്ള കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.
ഇന്നാട്ടില്‍ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടില്‍ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ഒന്ന് കായംകുളത്താണ്- എന്‍ ടി പി സി എന്ന് നവ്യ പറഞ്ഞെങ്കില്‍ ഞങ്ങള്‍ എത്ര അഭിമാനിക്കുമായിരുന്നു എന്നാണ് ചിലര്‍ പോസ്റ്റില്‍ പറയുന്നത്.
ഇന്നിന്റെ കാലത്ത് പണത്തിനും പ്രശസ്തിക്കും വേണ്ടി ജന്മനാടിനെ തള്ളിക്കളയുന്നവരോട് ....പുച്ഛം മാത്രം കായംകുളത്തുകാര്‍ ആയതില്‍ അഭിമാനിക്കുന്നു. മുതുകുളം കായംകുളം എന്ന ഒരു നാടിനെ കുറിച്ച് അറിയാത്ത കലാകാരി. ജനിച്ചു വളര്‍ന്ന നാടിനെ കുറിച്ച് എല്ലാവരും എപ്പോഴും വാനോളം പുകഴ്ത്തും.. എത്ര മഹാന്‍മാര്‍ ജന്മ്മം കൊണ്ട നാട് ആണ് മുതുകുളം. നല്ല സിനിമ ആണേല്‍ ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കും.. വിഡ്ഢിതം വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാതെ ഇരിക്കുക... മുതുകുളംകാരന്‍- ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.
മണി ചേട്ടനെ കണ്ടു പഠിക്കണം. മണിച്ചേട്ടന്‍ അദ്ദേഹത്തിന്റെ നാടായ ചാലക്കുടി ഈ ലോകത്തിനും മൊത്തം പരിചയപ്പെടുത്തി. ഏതു വേദിയിലുണ്ട് അദ്ദേഹം നാടിനെപറ്റി പുകഴ്ത്തി പറയാതിരുന്നിട്ടുള്ളത്. പക്ഷേ ജനിച്ച നാടിനെ പറ്റി പറയുമ്പോള്‍ പലയിടത്തും വെറും പുച്ഛത്തോടെ ആണ് പറയുന്നത്- എന്നാണ് മറ്റൊരാള്‍ കമന്റായി കുറിച്ചത്.












Click it and Unblock the Notifications