നവ്യയുടെ മുല്ലപ്പൂ സ്നിഫര്‍ നായ്ക്കള്‍ കണ്ടെത്തിയത് ഇങ്ങനെ; പിഴ ഒഴിവാക്കണമെന്ന് അപേക്ഷ
ഓസ്ട്രേലിയയിലെത്തിയ നവ്യാ നായരുടെ കൈവശം മുല്ലപ്പൂ കണ്ടെത്തിയതിന്റെ പേരില്‍ ഒരു ലക്ഷത്തിലേറെ തുക പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. മലയാളി സംഘടനയുടെ ഓണ പരിപാടിയില്‍ പങ്കെടുക്കാന്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പിഴ ചുമത്തിയത്. നവ്യയുടെ കൈവശം മുല്ലപ്പൂ ഉണ്ടായിരുന്നതായി ഡിക്ലയര്‍ ചെയ്തിരുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സസ്യ ഉല്പന്നങ്ങള്ക്ക് ഓസ്ട്രേലിയയില്‍ കര്‍ശന നിയന്ത്രണമുള്ളതിനാലാണ് പിഴ ചുമത്തിയത്.
15 സെന്റീമീറ്റര്‍ മാത്രം നീളമുള്ള മുല്ലപ്പൂവാണ് നവ്യാ നായരുടെ കൈവശമുണ്ടായിരുന്നത്. എയര്‍പോര്‍ട്ടിലുള്ള സ്നിഫര്‍ നായ്ക്കളാണ് മണം പിടിച്ച് കണ്ടെത്തിയത്. സംഭവത്തില്‍ വന്‍ തുക പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് മെയില്‍ അയച്ചു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി നവ്യാ നായര്‍ എത്തിയിരിക്കുകയാണ്.

നവ്യയുടെ വാക്കുകള്‍: പിഴ ചുമത്തിയപ്പോള്‍ ശരിക്കും ഞെട്ടി. വലിയ പിഴവാണ് സംഭവിച്ചത്. പക്ഷെ ഞാന്‍ ബാഗില്‍ സൂക്ഷിച്ചല്ല പൂക്കള്‍ കൊണ്ടു പോയത്. മുല്ലപ്പൂ തലയില്‍ ചൂടിയിരിക്കുകയായിരുന്നു, ഒളിച്ച് കൊണ്ടു പോയതല്ല. പക്ഷെ തലയില്‍ ചൂടാമോ എന്ന് ഉറപ്പിക്കാനും അനുവാദം വാങ്ങാനും ഓര്‍ത്തില്ല. എന്നാല്‍ യാത്രയുടെ തുടക്കത്തില്‍ എന്റെ ബാഗില്‍ പൂവ് സൂക്ഷിച്ചിരുന്നതിനാല്‍ ബാഗിന് പൂവിന്റെ മണമുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ സ്നിഫര്‍ നായ്ക്കള്‍ക്ക് അതിന്റെ മണമാണ് കിട്ടിയത്.'
അറിയാതെ സംഭവിച്ചതെങ്കിലും ചെയ്തത് നിയമവിരുദ്ധമായ കാര്യമാണെന്നും നടി പറഞ്ഞു. 15 സെന്റിമീറ്റര്‍ നീളമുള്ള ഒരു മുല്ലപ്പൂ കൊണ്ടുവന്നതിന് 1,980 ഓസ്ട്രേലിയന്‍ ഡോളര്‍ (1.14 ലക്ഷം രൂപ) പിഴയടക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മനഃപൂര്‍വമല്ലാതെ സംഭവിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പിഴ ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ച് നവ്യ ഓസ്ട്രേലിയന്‍ കാര്‍ഷിക വകുപ്പിന് കത്തെഴുതിയിട്ടുണ്ട്.
നിലവില്‍ തനിക്ക് പിഴ അടയ്ക്കുന്നതിന് 28 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന് അയച്ചിട്ടുള്ള മെയിലില്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നവ്യാ നായര്‍ വ്യക്തമാക്കി.
മുല്ലപ്പൂവിന് മാത്രമല്ല മലയാളികള്‍ ഓസ്ട്രേലിയയിലേക്കു കൊണ്ടു പോയിട്ടുള്ള ചക്കയും ചമ്മന്തിപ്പൊടിയും കുടംപുളിയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ എടുത്തുകളഞ്ഞിട്ടുണ്ട്. സസ്യ ഉല്പന്നങ്ങളില് നിന്നുള്ള കീടങ്ങളും മറ്റും ഓസ്ട്രേലിയന്‍ കാര്‍ഷിക വിപണിക്ക് ഭീഷണിയാകുമോ എന്ന ആശങ്കയാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്കു കാരണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications