Get Updates
Get notified of breaking news, exclusive insights, and must-see stories!

നവ്യ നായർ പകരം വീട്ടിയതോ?അന്ന് ചെലവായ തുകയായിരിക്കും ചോദിച്ചത്'; ഫ്ലാഷ് ബാക്ക് പറഞ്ഞ് ആലപ്പി അഷ്റഫ്

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്താൻ മലയാളത്തിലെ ഒരു നടിയെ സമീപിച്ചതിനെ കുറിച്ചും അവർ ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടുവെന്നുമൊക്കെയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് കാരണമായത്. നടിയുടെ നടപടിയെ കടുത്ത ഭാഷയിലായിരുന്നു മന്ത്രി വിമർശിച്ചത്. എന്നാൽ സ്വന്തം ജോലിക്ക് പ്രതിഫലം നിശ്ചയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നാണ് കലാമേഖലയിൽ നിന്നടക്കമുള്ളവർ ഈ വിവാദങ്ങളോട് പ്രതികരിച്ചത്.

ചർച്ച ചൂട് പിടിച്ചതിന് പിന്നാലെ മന്ത്രി ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചിരുന്നു. അതേസമയം ഈ നടി ആരെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ തുടർന്നു. നടി നവ്യ നായരാണെന്ന തരത്തിൽ ചർച്ച ഉയർന്നതോടെ അവരുടെ സോഷ്യൽ മീഡിയ പേജിന് താഴെ ചിലർ സൈബർ ആക്രമണവുമായി എത്തി. എന്നാൽ ഈ സമയത്തൊന്നും മന്ത്രിയോ മന്ത്രി പറഞ്ഞ നടിയോ പേര് വെളിപ്പെടുത്തിയില്ല. ഇപ്പോഴിതാ അന്നത്തെ സംഭവത്തിൽ ഒരു ഫ്ലാഷ് ബാക്ക് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം

navyanair2

'അടുത്തിടെ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഒരു ചടങ്ങിൽ പറയുകയുണ്ടായി സ്കൂൾ കലോത്സവത്തന്റെ സ്വാഗത നൃത്തം ചിട്ടപ്പെടുത്താനായി ഒരു സിനിമ നടിയെ സമീപിച്ചപ്പോൾ അവർ 10 ലക്ഷം ആവശ്യപ്പെട്ടെന്ന്. യുവജനോത്സവത്തിലൂടെ കടന്നുവന്നവരാണെന്നും പണത്തിനോട് അവർക്കെന്ത് ആർത്തിയാണെന്നും മന്ത്രി അതിരൂക്ഷമായി പ്രതികരിച്ചു. അദ്ദേഹം ഇക്കാര്യത്തിൽ ഉപമിച്ചത് നടൻ ഫഹദ് ഫാസിലിനോടായിരുന്നു. അദ്ദേഹത്തെ ഞങ്ങൾ ഓണാഘോഷ പരിപാടിക്ക് വിളിച്ചിരുന്നു. എവിടെ നിന്ന് വന്നെന്നോ, എങ്ങനെ വന്നെന്നോ, എവിടെ താമസിച്ചെന്നോ എന്നൊന്നും ഞങ്ങൾക്ക് അറിയേണ്ടി വന്നില്ല, കൃത്യസമയത്ത് പരിപാടിക്ക് വന്ന് തിരിച്ചുപോയി, അതാണ് ഡെഡിക്കേഷൻ, എന്നാണ് അദ്ദേഹം പറഞ്ഞത്.

വിദ്യാഭ്യാസ വകുപ്പിന് അത്രയും പണം കൊടുക്കാൻ സാധിക്കാതിരുന്നിട്ടല്ല, പക്ഷെ ആ മന്ത്രിയുടെ നിലപാട് മന്ത്രിയെ ഒത്തിരി വേദനിപ്പിച്ചു. കുറച്ച് പേരും പ്രശസ്തിയും വന്നപ്പോൾ നടി കേരളത്തിലെ 14 ലക്ഷം വിദ്യാർത്ഥികളോടാണ് അഹങ്കാരം കാണിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇനി ഈ സംഭവത്തിന് ഞാനൊരു ഫ്ലാഷ് ബാക്ക് പറയാം. 2001ൽ തൊടുപുഴയിൽ നടന്ന കലോത്സ വേദിയിൽ കലാപ്രതിഭയായി തിരഞ്ഞെടുത്തത് മൂന്ന് ഐറ്റങ്ങൾക്ക് ഒന്നാം സമ്മാനം നേടിയ അമ്പിളി ദേവിക്കായിരുന്നു. തൊട്ട് പിന്നാലെയെത്തിയത് ധന്യയെന്ന പെൺകുട്ടിയും. ധന്യ അന്ന് ചാനലുകൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി കരഞ്ഞു, എല്ലാവരും പറഞ്ഞു, ആ കുട്ടി ഒന്നും ചെയ്തില്ല, എനിക്കായിരുന്നു പട്ടം കിട്ടേണ്ടത് എന്ന്. അവരന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞു, ഇതെല്ലാം ചാനലുകളിൽ വന്നിരുന്നു. അന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞ ആ ധന്യയാണ്, പിൽക്കാലത്ത് പ്രശസ്ത സിനിമ നടിയായി മാറിയ നവ്യ നായർ. ഒരുപക്ഷെ സമ്മാനം കിട്ടാതെ പോയപ്പോൾ അന്ന് അവർ അവിടെ ചെലവാക്കിയ പണമായിരിക്കും ഇന്ന് അവർ പകരം വീട്ടൽ പോലെ മന്ത്രിയോട് ചോദിച്ചത്', ആലപ്പി അഷ്റഫ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+