' ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല, പക്ഷേ'; സിദ്ദിഖ് ഒളിവിൽ പോയതിനെക്കുറിച്ച് നവ്യാ നായർ
ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി നവ്യ നായർ. നവ്യയുടെ മാതംഗി ഡാൻസ് സ്‌കൂളുമായി ബന്ധപ്പെട്ട മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയാണ് ലൈംഗികാതിക്രമ കേസുകളിൽ പെട്ടവർ നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയാണോ എന്ന ചോദ്യം വന്നത്. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പോലീസും ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങളല്ലേ വരേണ്ടതെന്ന് താരം ചോദിച്ചു.
ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി പോകാനൊന്നും താൻ ഉദ്ദേശിക്കുന്നില്ല, നിങ്ങൾക്കൊക്കെ എന്താണോ മനസ്സിൽ തോന്നുന്നത് അത് തന്നെയാണ് തനിക്കും തോന്നുന്നത് എന്ന് മനസ്സിലാക്കിയാൽ മതിയെന്നും താരം പറഞ്ഞു. ഇപ്പോൾ ഫെസ്റ്റുവെല്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ദയവ് ചെയ്ത് ചോദിക്കണമെന്നും അത് കഴിഞ്ഞ് താൻ വേറെ എവിടെയെങ്കിലും വരുമ്പോൾ തന്നോട് ഈ ചോദ്യം ചോദിച്ചാൽ സന്തോഷമായിരിക്കുമെന്നും നവ്യ പറഞ്ഞു.

' ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല. പക്ഷേ കോടതിയും പോലീസും ഇടപെട്ട കേസിൽ അതിൽ അതിന്റേതായ തീരുമാനങ്ങൾ അല്ലേ വരണ്ടേത്. ഞാൻ ഇപ്പോൾ ഈ ഫെസ്റ്റിവെല്ലിൽ മാത്രം കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറയാത്തത് എന്താണെന്ന് പറഞ്ഞാൽ ഞാൻ എന്തോ ഒളിച്ചോടി സംസാരിക്കുന്നത് പോലെ വ്യാഖ്യാനിക്കപ്പെടരുതെന്ന് വെച്ചാണ്. ഫെസ്റ്റിവെല്ലിനെക്കാളും കൂടുതൽ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് ചോദിക്കുക എന്ന് അറിയാം. ഒളിച്ചോടി പോകാനൊമന്നും ഉദ്ദേശിക്കുന്നില്ല, നിങ്ങൾക്കൊക്കെ എന്താണോ മനസ്സിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത് എന്ന് മനസ്സിലാക്കിയാൽ മതി.
എന്നെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ചിട്ട് എന്തെങ്കിലും എന്തെങ്കിലും ഒരു വാർത്തയാവാനാണെങ്കിൽ നിങ്ങൾക്ക് ചോദിക്കാം. ഞാൻ ഇവിടെ വന്നിരിക്കുന്നത് അത്ര വാർത്താ മൂല്യമില്ലാത്ത, അറിയപ്പെടാൻ സാധ്യയതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ്. അതിലേക്ക് ഇത്തരത്തിൽ ഒരു കാര്യം വലിച്ചിഴച്ചാൽ ഇതായിപ്പോവും വാർത്ത,
അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റമെന്റ് കൊണ്ട് നമ്മൾ ചെയ്യുന്ന കാര്യങ്ങളും വേണ്ട രീതിയിൽ റീച്ച് ചെയ്യപ്പെടാതെ വരും. അപ്പോൾ ദയവ് ചെയ്ത് അത് കഴിഞ്ഞ് ഞാൻ വേറെ എവിടെയെങ്കിലും വരുമ്പോൾ നിങ്ങൾ എന്നോട് ചോദ്യം ചോദിച്ചാൽ സന്തോഷമായിരിക്കും. നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുക എന്ന്. മീഡിയെ ചോദ്യം ചെയ്യാൻ ഞാൻ ഒരിക്കലുമില്ല.












Click it and Unblock the Notifications