കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ നക്സല്‍ സാന്നിധ്യ രൂക്ഷമായ ജില്ലകളുടെ എണ്ണം 25 ആയി കുറഞ്ഞു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നക്സല്‍ ബാധിത ജില്ലകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒരുപതിറ്റാണ്ടിനെ മവോയിസ്റ്റുകളുടെ ഭൂമിശാസ്ത്രപരമായ വ്യാപനത്തിലൂം അതിക്രമങ്ങളിലൂം വലിയ കുറവുണ്ടായിട്ടുണ്ട്. എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 2009ലെ 2258ല്‍ നിന്ന് 2020ല്‍ 665ല്‍ എത്തിയതരത്തില്‍ അതിക്രമങ്ങളിലും കുറവ് വന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

സുധീരൻ ഇടഞ്ഞ് തന്നെ..എഐസിസി അംഗത്വവും രാജിവെച്ചു..ഹൈക്കമാന്റ് ഇടപെടൽ ഫലപ്രദമല്ലെന്ന് ആക്ഷേപംസുധീരൻ ഇടഞ്ഞ് തന്നെ..എഐസിസി അംഗത്വവും രാജിവെച്ചു..ഹൈക്കമാന്റ് ഇടപെടൽ ഫലപ്രദമല്ലെന്ന് ആക്ഷേപം

അക്രമണങ്ങളിലെ മരണനിരക്കും 2010ലെ 1005ല്‍ നിന്ന് 2020 183 ആയി കുറഞ്ഞു. 2010ല്‍ 96 ജില്ലകളിലുണ്ടായിരുന്ന മാവോയിസ്റ്റ് സാന്നിദ്ധ്യം 2020ല്‍ 53 ജില്ലകളിലേക്ക് മാത്രമായതിലൂടെ ഭൂമിശാസ്ത്രപരമായ വ്യാപനവും ചുരുങ്ങി. ഇപ്പോള്‍ 25 ജില്ലകളില്‍ മാത്രമായിട്ടുണ്ട്, അവിടങ്ങളിലാണ് 85% അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. നക്സല്‍ സാന്നിദ്ധ്യമുള്ള ജില്ലകള്‍ 2018 ഏപ്രിലിലെ 30ല്‍ നിന്ന് 2021 ജൂലൈയില്‍ 25 ആയി കുറഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

 maoist

മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് സാദ്ധ്യമാകുന്ന ചിലകേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ അവരുടെ തിരിച്ചുവരവ് തടയുന്നതിനായി എട്ടുജില്ലകളെ ' ആശങ്കകളുടെ ജില്ലകള്‍' പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടം ഇപ്പോള്‍ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ്. ഏത്രയും വേഗം ഈ ഭീഷണിയെ തുച്ഛമായ തലത്തില്‍ ഏത്രയും വേഗം എത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ്. ചില ജില്ലകളെ ഇടതുപക്ഷ തീവ്രവാദ ബാധിതമേഖലകളായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തരംതിരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമായി പ്രത്യേക വിഭവസമാഹരണ പദ്ധതിയും കേന്ദ്രം ആവിഷ്‌ക്കരിച്ചിട്ടുണ്ട്

മാവോയിസ്റ്റ് സാന്നിധ്യം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ദില്ലിയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യോഗത്തില്‍ ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, തെലുങ്കാന, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആന്ധ്രാപ്രദേശിലെ ആഭ്യന്തമന്ത്രിയും ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത പ്രയത്‌നത്തിലൂടെ ഇടതുപക്ഷ തീവ്രവാദത്തെ അമർച്ച ചെയ്യുന്നതിന് വലിയ വിജയം നേടിയതില്‍ വലിയ സന്തോഷമുണ്ടെന്നും അമിത ഷാ പറഞ്ഞു. ഇടതുപക്ഷ തീവ്രവാദം 23% കുറഞ്ഞപ്പോള്‍ മരണത്തില്‍ 21% കുറവുണ്ടായി. പതിറ്റാണ്ടുകളുടെ പേരാട്ടത്തിനൊടുവില്‍ മരണസംഖ്യ 200ല്‍ താഴെ എത്തിക്കാന്‍ കഴിഞ്ഞത് നമുക്കെല്ലാമുള്ള വലിയ നേട്ടമാണ്.

ഇടതുപക്ഷ തീവ്രവാദം പൂര്‍ണ്ണമായും ഇല്ലാതാകാതെ രാജ്യത്തിന്റെയും അത് ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെയും പൂര്‍ണ്ണ വികസനം സാദ്ധ്യമാവില്ല. ഇതിനെ തുടച്ചുനീക്കാതെ താഴേത്തട്ടില്‍ ജനാധിപത്യം വ്യാപിക്കാനും വികസനവരഹിതമായ മേഖലകളുടെ വികസനം നടത്താനും കഴിയില്ല. അതുകൊണ്ട് ഇതുവരെ എന്തു നേടിയെന്നതിന് പകരം ഇനി അവശേഷിച്ചിരിക്കുന്നത് നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശ്രദ്ധനല്‍കാതെ നിരവധി വര്‍ഷങ്ങളായി കേന്ദ്ര ഗവണ്‍മെന്റ് രണ്ടുമുഖങ്ങളില്‍ പോരാട്ടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആയുധം താഴെവച്ച് മുഖ്യധാരയില്‍ വരാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നു. അതേസമയം ആയുധമേന്തിക്കൊണ്ട് നിഷ്‌ക്കളങ്കരേയും പോലീസിനെയും മുറിവേല്‍പ്പിക്കുന്നവര്‍ക്ക് അതേ രീതിയിലുള്ള പ്രതികരണം തിരിച്ചും ലഭിക്കും. ഈ അസംതൃപ്തിയുടെ മൂലകാരണം ഈ മേഖലകളില്‍ കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി വികസനം എത്തിച്ചേരാത്തതാണെന്നും നിഷ്‌ക്കളങ്കരായ ആളുകള്‍ ഇവരോടൊപ്പം ചേരാതിരിക്കാന്‍ ഇവിടങ്ങളില്‍ എത്രയും വേഗം വികസനം ഉറപ്പാക്കണമെന്നും അമിത ഷാ പറഞ്ഞു.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തുടര്‍ന്നുവരുന്ന വികസനപ്രക്രിയമൂലം തങ്ങള്‍ക്ക് ഇനി നിഷ്‌ക്കളങ്കരെ തെറ്റായവഴിയില്‍ നയിക്കാനാവില്ലെന്ന് നക്‌സലുകള്‍ക്കും ബോദ്ധ്യമായിട്ടുണ്ട്. അതുകൊണ്ട് തടസരഹിതമായ വികസനം തുടരേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഈ രണ്ടുമുഖങ്ങളിലും ഈ യോഗം വളരെ സുപ്രധാനമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഡി.ജി.പിമാരും കേന്ദ്ര ഏജന്‍സികളുമായി കുറഞ്ഞപക്ഷം മൂന്നുമാസത്തിലൊരിക്കല്‍ ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ഈ മേഖലകളിലെ ചീഫ് സെക്രട്ടിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ മാത്രമേ നമുക്ക് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

English summary
Naxal-hit districts reduced to 25; Union Ministry of Home Affairs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X