കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ വര്‍ഗീസ്‌ കൊലപാതകം; ബന്ധുക്കള്‍ക്ക്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരം; തീര്‍പ്പാക്കി കോടതി

Google Oneindia Malayalam News

കൊച്ചി: നക്‌സല്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ വര്‍ഗീസിന്റെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാമെന്ന്‌ ഹൈക്കോടതി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ 2മാസത്തിനകം ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്‌ച്ചക്കുള്ളില്‍ വര്‍ഗീസിന്റെ ബന്ധുക്കള്‍ നിവേദനം നല്‍കിയാല്‍ ഉചിതമായ ഉത്തരവിറക്കാമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

1970 ഫെബ്രുവരി 18ന്‌ പൊലീസ്‌ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തേടി നല്‍കിയ ഹരജി തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കിയത്‌. നഷ്ടപരഹാരം സംബന്ധിച്ച ഹര്‍ജിയില്‍ 2016ല്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ നിന്നു വ്യത്യസ്‌തമായ നിലപാടാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്‌.

high court

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ്‌ വെടിയേറ്റു മരിച്ചെന്നാണ്‌ വിവരമെന്നും എഴുപതുകളില്‍ വയനാട്‌ മേഖലയില്‍ നടന്ന കൊലപാതക, കവര്‍ച്ച കേസുകളിലുള്‍പ്പെട്ട ക്രിമിനലാണ്‌ വര്‍ഗീസ്‌ എന്നത്‌ നിഷേധിക്കാനുള്ള കാരണമൊന്നും സിബിഐയോ വിചാരണക്കോടതിയോ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു 2016 ജൂലൈ 22ന്‌ കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്‌.

വര്‍ഗീസ്‌ കൊലക്കേസിലെ പ്രതിയെ വിചാരണക്കോടതി ശ്‌ക്ഷിച്ചതിന്റെ പേരില്‍ ഭരണകൂട ഭീകരത ആരോപിച്ച്‌ നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ലെന്നുമായിരുന്നു അന്ന്‌ സര്‍ക്കാര്‍ വാദം.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
naxal Varghese murder; court order to apply government to get compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X